മുന്‍ കാമുകനില്‍ നിന്ന് ക്രൂരമര്‍ദ്ദനം ഏറ്റെന്ന ആരോപണവുമായി തമിഴ്നടി അനിഖ വിക്രമന് രംഗത്ത്. നടിയുടെ വെളിപ്പെടുത്തല്‍. മര്‍ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ ക്രൂരതകള്‍ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തിമാക്കിയാണ് തന്റെ അതിജീവനകഥ നടി വിവരിച്ചിരിക്കുന്നത്. കാമുകന് അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പോലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി. നടിയുടെ വാക്കുകള്‍ ഇങ്ങനെ…നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല എന്നതാണ്…
Read More