ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറുന്ന ചിത്രമാണ്‘ഓ മൈ ഡാര്‍ലിംഗ്’. ട്രെയ്ലര് എത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്നാണ് അനിഖ പറയുന്നത്. മാത്രമല്ല, ചിത്രത്തിലെ ലിപ് ലോക്കിനെക്കുറിച്ച് മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് തന്നെ ഒട്ടും അസ്വസ്ഥമാക്കുന്നില്ലെന്നും അനിഖ വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്. കഥയ്ക്ക് ആവശ്യമായിരുന്നു. എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും അനിഖ പറയുന്നത്. നവാഗത സംവിധായകന് ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരാണ്…
Read More