ജയ്പൂര്‍: സൈനീക രഹസ്യങ്ങള്‍ പാക് ചാരവനിത വഴി പാകിസ്ഥാന്റെ പാകിസ്ഥാന്റെ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ പിടിയിലായ ഹരിയാനയില്‍ നിന്നുള്ള സൈനികന് 2016ലാണ് സൈന്യത്തില്‍ ചേരുന്നത്. ചാരവനിതയെ പരിചയപ്പെടുന്നതാവട്ടെ ഏഴുമാസം മുമ്പും. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്ന അന്വേഷണത്തിലാണ് രാജസ്ഥാന് പോലീസ്. ഐഎസ്ഐ യുടെ ചാരവനിത അനികാചോപ്ര എന്ന പേരിലായിരുന്നു സോംബിറിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമായിരുന്നു ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുറുകിയതോടെ അനിക ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ നിരന്തരം അയച്ച് സോംബിറിനെ മോഹിപ്പിച്ചു. തുടര്‍ന്ന് ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക കമ്പനികളുടെ പ്രദേശങ്ങളുമൊക്കെയായി ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട പല വിവരങ്ങളും ചാരവനിത വഴി ഐഎസ്ഐ യ്ക്ക് കിട്ടിക്കൊണ്ടിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സംശയാസ്പദമായ ഒരു സാമൂഹ്യമാധ്യമ അക്കൗണ്ട് പോലീസ്…
Read More