എന്റെ കൈയ്യില്‍ ഒന്നുമില്ല ! ഭാര്യയും കുടുംബവും ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചുപോകുന്നുവെന്ന് അനില്‍ അംബാനി…

തന്റെ കൈയ്യില്‍ യാതൊരു സ്വത്തുമില്ലെന്നും ഭാര്യയും കുടുംബവുമുള്ളതു കൊണ്ട് ജീവിച്ചു പോകുന്നുവെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവിതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ സാമ്പത്തികനിലയെക്കുറിച്ചു വ്യക്തമാക്കിയത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. ഇപ്പോള്‍ ഒരു കാറ് മാത്രമാണ് സ്വന്തമായുള്ളതെന്നും അനില്‍ പറഞ്ഞു. അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ്…

Read More

രാജ്യമില്ലാത്ത രാജാവായി അനില്‍ അംബാനി ! മുംബൈയിലെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു; നടപടി ബാധ്യത പെരുകിയതിനെത്തുടര്‍ന്ന്…

മുംബൈയിലെ ആസ്ഥാന മന്ദിരം നഷ്ടപ്പെട്ട് അനില്‍ അംബാനി. അനിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയന്‍സിന്റെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനിടെ പലഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ബാങ്കില്‍ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.

Read More

അനില്‍ അംബാനി പാപ്പരായോ ? ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും തനിക്ക് കാശില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനില്‍ അംബാനി…

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ മുകേഷും അനിലും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടാകുകയും പിന്നീട് സ്വത്ത് പങ്കു വയ്ക്കുകയുമായിരുന്നു. അംബാനിമാര്‍ രണ്ടായതോടെ ആളുകള്‍ കരുതി ഇവര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന്. എന്നാല്‍ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു അംബാനി സഹോദരന്മാരുടെ പിന്നീടുള്ള വളര്‍ച്ച. എന്നാല്‍ ജ്യേഷ്ഠന്‍ മുകേഷ് ഒരിക്കല്‍ ലോക കോടീശ്വരപ്പട്ടം അലങ്കരിച്ച സമയത്ത് ലോകത്തെ ശതകോടീശ്വരന്‍മാരില്‍ ആറാംസ്ഥാനമായിരുന്നു അനില്‍ അംബാനിക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും അതിശയിപ്പിച്ച് അനില്‍ അംബാനി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. നിലവില്‍ പൂജ്യം ആസ്തിയുള്ള താന്‍ പാപ്പരാണെന്നും ജാമ്യത്തുക കെട്ടിവയ്ക്കാന്‍പോലും നിവൃത്തിയില്ലെന്നും അനില്‍ കോടതിയെ അറിയിച്ചു. നാലുലക്ഷം കോടിയിലേറെ രൂപയാണു മുകേഷിന്റെ ആസ്തി. അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷനു (ആര്‍കോം) 2012 ഫെബ്രുവരിയില്‍ 70 കോടി ഡോളര്‍ (ഏകദേശം 5000 കോടി രൂപ) വായ്പ നല്‍കിയ മൂന്നു ചൈനീസ് ബാങ്കുകളാണു…

Read More

‘റിലയന്‍സ് ഡിടിഎച്ച്’ ഉപയോക്താക്കളെ കൂട്ടിലാക്കാന്‍ ‘ടാറ്റാ സ്‌കൈ’;പണച്ചിലവില്ലാതെ പുതിയ സെറ്റ് ടോപ് ബോക്‌സും ഡിഷും; പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന റിലയന്‍സ് ടെലികോമിന്റെ കടം 43,386 കോടി

മുംബൈ: ധീരുഭായ് അംബാനിയുടെ സ്വത്ത് ഇരുമക്കള്‍ക്കുമായി വീതം വച്ചതോടെ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി മാറി. ഇന്നും മുകേഷ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍. എന്നാല്‍ അന്ന് ഇന്ത്യയിലെ പണക്കാരില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്ന അനുജന്‍ അനില്‍ അംബാനിയ്ക്ക് ഇന്ന് 32-ാം സ്ഥാനം മാത്രമാണുള്ളത്. ഇരുവരുടെയും മേഖലകളില്‍ പരസ്പരം കൈകടത്തരുതെന്ന വ്യവസ്ഥ ലംഘിച്ച മുകേഷ് ജിയോയുമായെത്തിയതോടെ തകര്‍ന്നത് അനിലിന്റെ ബിസിനസ് സാമ്രാജ്യമാണ്. ഇപ്പോള്‍ റിലയന്‍സ് ടെലികോം പൂട്ടാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആപ്പിലായത് പൊതുമേഖലാ ബാങ്കുകളാണ്. ആര്‍കോം മാത്രമേ അടച്ചു പൂട്ടുന്നുള്ളൂ എന്നതിനാല്‍ പണം തിരികെ കിട്ടാന്‍ മറ്റ് അസറ്റുകളുടെ ഈട് ഉപയോഗിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവില്‍ ആര്‍കോമിന്റെ കടം ഏകദേശം 43,386 കോടി രൂപയാണ്. ഈ കടബാധ്യത കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കുറച്ചുകാലങ്ങളായി തന്നെ ആര്‍കോം നടത്തിവന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ആര്‍കോമിന്റെ…

Read More