ഉത്തര്‍ പ്രദേശിലെ വനത്തില്‍ നിന്നും കണ്ടെത്തിയ എട്ടുവയസുകാരിയെ ഇതുവരെ വളര്‍ത്തിയത് വാനരന്മാര്. യുപിയിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ പട്രോളിംഗിനിറങ്ങിയ പോലീസ് കുരങ്ങന്മാര്ക്കൊപ്പം പെണ്‍കുട്ടിയെ യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും മനുഷ്യരോടു കടുത്ത ഭയമാണ് കാണിക്കുന്നത്. ആശയവിനിമയത്തിനായി കുരങ്ങന്മാരെ പോലെ പ്രത്യേക ശബ്ദമാണ് പെണ്‍കുട്ടി പുറപ്പെടുവിക്കുന്നത്. നടക്കുന്നത് കൈകാലുകള്‍ നിലത്ത് കുത്തിയാണ്. പെണ്‍കുട്ടിയ്ക്കൊപ്പം കണ്ടെത്തിയ കുരങ്ങന്മാരാണ് കുട്ടിയെ ഇതുവരെ വളര്‍ത്തിയതെന്നാണ് പോലീസിന്റെ അനുമാനം. കുട്ടിയെ രക്ഷിക്കാന്‍ ചെന്ന പോലീസുകാരെ അന്ന് കുരങ്ങന്മാര് ആക്രമിക്കുകയും ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനത്തില്‍ ഈ പെണ്‍കുട്ടി സുഖകരമായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആരാണെന്നും എങ്ങനെയാണ് കാട്ടില്‍ അകപ്പെട്ടതെന്നുമറിയാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതരിപ്പോള്‍. സബ് ഇന്‍സ്പെക്ടര്‍ സുരേഷ യാദവ് പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിന് മുമ്പ് വനത്തില്‍ തടി വെട്ടാനെത്തിയവരായിരുന്നു പെണ്‍കുട്ടിയെ ആദ്യമായി കണ്ടിരുന്നത്. തുടര്‍ന്ന് നിരവധി പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ…
Read More