പത്തനാപുരം: വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്ത് വീണു. ഇന്നലെ രാവിലെയാണ് സംഭവം. ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന ആൺ മയിലാണ് ചേകം മഹാദേവർ ക്ഷേത്രത്തിന് സമീപം ഷോക്കേറ്റ്ചത്ത് വീണത്. ചേകത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാലാമത്തെ മയിലിനാണ് വൈദ്യുതാഘാതമേൽക്കുന്നത്. വൈദ്യുതാഘാതമേറ്റ നാല് മയിലുകളിൽ ഒന്നിനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേർന്ന് രക്ഷപെടുത്തിയിരുന്നു. മുൻപ് വനമേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ തീറ്റ തേടി കിഴക്കൻ മേഖലകളിൽ ജനവാസ മേഖലയിൽ കൂട്ടമായി എത്തുന്നത് പതിവായിരിക്കയാണ്. ചേകം, പിറവന്തൂർ, പുന്നല, കടശേരി, കറവൂർ, കമുകും ചേരി, കിഴക്കേ ഭാഗം മേഖലകളിൽ വീട്ടുമുറ്റങ്ങളിൽ മയിലുകൾ കൂട്ടമായി എത്തുന്നുണ്ട്. മിണ്ടാപ്രാണികൾക്ക് വൈദ്യുതലൈനുകൾ അപകട ഭീഷിണിയാണ്. ഇന്നലെ ചത്ത് വീണ മയിലിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു.
Read MoreTag: animals
മയോട്ടോണിയ കോഗ്നീഷ്യ! ശബ്ദം കേട്ടാല്‍ ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടിയിട്ട പോലെ നിലത്തുവീഴും; അപൂര്‍വ്വ രോഗത്തിനടിമകളായ ആടുകള്‍; വീഡിയോ കാണാം
പേടി എന്നത് ആര്‍ക്കും നിയന്ത്രിക്കാനാവാത്തതാണ്. വലിയ ശബ്ദത്തെ പേടിയുള്ളവപരാണധികവും. മനുഷ്യരിലാണ് ഇത്തരം പേടി കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാല്‍ മൃഗങ്ങള്‍ക്കിടയില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു, ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആടിന്റെ കാര്യം ഒഴികെ. ടെന്നിസിയിലുള്ള മയോട്ടോണിയ എന്ന വിഭാഗത്തില്‍ പെട്ട ആടുകള്‍ വളരെ നേരിയ ഒരു തുമ്മലിന്റെ ശബ്ദം കേട്ടാല്‍പ്പോലും തലകറങ്ങി വീഴുമത്രെ. അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളില്‍ വളരുന്ന ആടുകളാണ് മയോട്ടോണിയ ആടുകള്‍. ബോധം കെടുന്ന ആടുകള്‍ എന്നാണ് ഇവയുടെ വിളിപ്പേരു തന്നെ. ഇവ ഇങ്ങനെ വീഴുന്നതിനുമുണ്ട് ഒരു പ്രത്യേകത. ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടിയിട്ട പോലെ നിലത്തു വീഴും. പിന്നീട് ഒരു നിമിഷം കാലു നാലും ആകാശത്തേക്കുയര്‍ത്തി കിടക്കും. പിന്നീട് വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്ക്കും. ബോധം പോകുന്നതു കൊണ്ടല്ല, മറിച്ച് ശരീരം…
Read Moreശക്തിയിലല്ല കഴിവിലാണ് കാര്യം! ചിലന്തികളില്‍ ഭീമന്മാര് ഇവര്‍; ഭക്ഷണമാക്കുന്നത് എലികളെയും പക്ഷികളെയും; കടിച്ചാല്‍ മരണം ഉറപ്പ്
ശക്തിയിലല്ല, കഴിവിലാണ് കാര്യം എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ജീവിവര്‍ഗം പോലും. മനുഷ്യരെ കൊല്ലാന്‍ കെല്‍പ്പുള്ള ഉറുമ്പുകളുടെ വാര്‍ത്ത ഈയടുത്ത കാലത്ത് പുറത്തുവന്നതേയുള്ളു. ഇപ്പോഴിതാ എലികളെയും പാമ്പുകളെയുമെല്ലാം കൊല്ലാന്‍ കഴിവുള്ളവരും അവയെ കൊന്നുതിന്നുന്നവരുമാണ് ഓസ്ട്രേലിയയിലെ പ്രത്യേകതരം ഭീമന് ചിലന്തികള്‍ എന്ന് തെളിഞ്ഞിരിക്കുന്നു. പറക്കുന്നതിനിടയില്‍ പോലും ഇരയെ റാഞ്ചി പിടിക്കാനും നിമിഷങ്ങള്‍ക്കകം അകത്താക്കാനും കഴിയുന്നവരാണ് ഈ ചിലന്തികള്‍. ടരാന്തുല വിഭാഗത്തില്‍ പെട്ട ജീവിയാണ് ഇത്. തെക്കെ അമേരിക്കയില്‍ കാണപ്പെടുന്ന ഈ ചിലന്തികള്‍ ലോകത്തെ ഏറ്റവും വലിയ ചിലന്തികളാണ്. മരങ്ങളില്‍ ജീവിക്കുകയും മരങ്ങള്‍ക്കിടയിലൂടെ പോകുന്ന പക്ഷികളെയും പ്രാണികളെയും വലയില്‍ കുരുക്കി ഭക്ഷണമാക്കുകയും ചെയ്യുന്നവയാണ് പുതിയതായി കണ്ടെത്തിയ മൂന്നു തരം ചിലന്തികളും. ടരാന്ത്യുലകളുടെ മരങ്ങളില്‍ ജീവിക്കുന്ന വിഭാഗമായ അവിക്യുലേറിയ ഗണത്തിലാണ് ഈ മൂന്ന് തരം ചിലന്തികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 17 സെന്റിമീറ്റര്‍ വരെയാണ് പുതിയതായി കണ്ടെത്തിയിട്ടുള്ള ചിലന്തിവര്ഗ്ഗങ്ങളുടെ പരമാവധി വലിപ്പം. വലിപ്പത്തില്‍ മറ്റുചില ടരാന്ത്യുലകളെക്കാള്…
Read Moreമൃഗശാലയില്‍ ഫാനും എയര്‍കണ്ടീഷണറും! മൃഗങ്ങളെ കുളിപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ജീവനക്കാരും; തിരുവനന്തപുരം മൃഗശാല ചൂടിനെ അതിജീവിക്കാനൊരുങ്ങുന്നു
ചൂടേറിയ ഈ കാലാവസ്ഥയില്‍ മനുഷ്യര്‍ക്കുപോലും പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടാണ്. ഈ അവസ്ഥയില്‍ മൃഗങ്ങളുടെ കാര്യം എന്തായിരിക്കും. മൃഗശാലയില്‍ കഴിയുന്ന മൃഗങ്ങള്‍ പോലും സൂര്യഘാതമേറ്റ് ചത്തുപോവുന്ന അവസ്ഥയാണുള്ളത്. പല മൃഗശാലകളിലും നിന്നും നിരവധി മൃഗങ്ങള്‍ ചത്തുകഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ പക്ഷികളെയും മൃഗങ്ങളെയും രണ്ടുനേരം കുളിപ്പിക്കുന്നതിനും കൂടുകളില്‍ ഫാന്‍ സ്ഥാപിക്കുന്നതിനും ഉത്തരവായത്. പ്രത്യേകം നിയോഗിച്ച ജീവനക്കാരായിരിക്കും മൃഗങ്ങളെ കുളിപ്പിക്കുക. തണല്‍ ഉറപ്പാക്കുന്നതിനുവേണ്ടി കൂടുകളില്‍ പ്രത്യേകം ഷെഡുകളും സ്ഥാപിക്കും. ഇവിടത്തെ നീലക്കാളയുടെ കൂട്ടിലും ഫാന്‍ സ്ഥാപിച്ചു. വിശാലമായ തുറന്നകൂട്ടിലാണ് നീലക്കാളകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇവയുടെ കൂട്ടില്‍ ഫാനിന് പുറമെ വിവിധയിടങ്ങളിലായി വെള്ളം സ്പ്രേ ചെയ്യുന്നതിന് സ്പ്രേയറുകളും ഒരുക്കിയിട്ടുണ്ട്. കടുവ, പുലി, സിംഹം എന്നിവയെയും കുളിപ്പിക്കും. കൂടുകള്ക്കകത്തുള്ള ടബ്ബുകളില് മൃഗങ്ങള്‍ക്ക് ഇറങ്ങി കുളിക്കാനായി വെള്ളവും നിറച്ചിട്ടുണ്ട്. കുറുക്കന്, റിയ, മാന്വര്ഗ്ഗങ്ങള്, മ്ലാവ് എന്നിവയെയും വെള്ളം സ്പ്രേ ചെയ്ത് കുളിപ്പിക്കുന്നുണ്ട്.…
Read More