മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് അഞ്ജലി അമീര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ്ബോസ് സീസണ് ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധികം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അഞ്ജലിയുടെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരു സ്വകാര്യ…
Read MoreTag: anjali ameer
ബന്ധം തുടരാന്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നു ! മേലില്‍ അവര്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യം ചെയ്യില്ല; അഞ്ജലി അമീറിന്റെ പരാതി ഒത്തുതീര്‍പ്പാക്കി
മലയാള സിനിമയിലെ പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രി അഞ്ജലി അമീര്‍ അടുത്തിടെ കരഞ്ഞു കൊണ്ട് ഫേസ്ബുക്ക് ലൈവില്‍ വന്നത് ചര്‍ച്ചാവിഷയമായിരുന്നു. ലിവിംഗ് ടുഗെദറില്‍ കൂടെ താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഞ്ജലി അന്നു പറഞ്ഞത്. ഏതായാലും ഈ പ്രശ്നം ഇപ്പോള്‍ ഒത്തുതീര്‍ന്നിരിക്കുകയാണ്. മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കൂടെ താമസിച്ചിരുന്ന അനസ് വ്യക്തമാക്കി. താനുമായുള്ള ഒരു തരത്തിലുള്ള ബന്ധവും അഞ്ജലി ആഗ്രഹിക്കാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുകയാണെന്നും അനസ് പറഞ്ഞു. അഞ്ജലിയുടെ സ്‌കൂട്ടര്‍ ഡിസംബര്‍ 21 ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കും. അഞ്ചു ലക്ഷത്തോളം രൂപ അനസ് തനിക്ക് തരാനുണ്ടെന്നായിരുന്നു അഞ്ജലി ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത്. എന്നാല്‍ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് അഞ്ജലി വ്യക്തമാക്കി. ഇവരുടെ രണ്ട് ഡയമണ്ട് റിംഗുകള്‍ അനസ് പണം വെച്ചിരുന്നു. ഇതിന്റെ സ്ലിപ്പ് അഞ്ജലിയെ ഏല്‍പ്പിക്കാമെന്ന്…
Read Moreസര്‍ജറി കഴിഞ്ഞ് ഫിലിംസ്റ്റാറാകുന്നതിനു മുമ്പ് എങ്ങനെയായിരുന്നുവെന്ന് ഒന്നു തിരിഞ്ഞു നോക്കിയാല്‍ നന്നായിരിക്കും ! ലൈംഗികത്തൊഴിലിനെതിരേ നടി അഞ്ജലി നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സൂര്യാ ഇഷാന്‍
ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീറിനെതിരേ ആഞ്ഞടിച്ച് മറ്റൊരു ട്രാന്‍സ് ജെന്‍ഡറായ സൂര്യ ഇഷാന്‍ രംഗത്ത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഞ്ജലി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് സൂര്യയുടെ പ്രതികരണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓര്‍ക്കണം ഇന്ന് ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രിവിലേജുകള്‍ക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. നിങ്ങള്‍ അടക്കം ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു എന്ന യാഥാര്‍ഥ്യം സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം എന്നും സൂര്യ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സൂര്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ… കഴിഞ്ഞ Big Boss പരിപാടി കാണുവാന്‍ ഇടയായി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മുഴുവന്‍ അപമാനിക്കുന്ന രീതിയിലും സമൂഹത്തില്‍ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രകടനം.…
Read More