മിസ് കേരള സുന്ദരിമാരുടെ മരണത്തിനു കാരണമായ കാറപടത്തില്‍ ദുരൂഹതയേറുന്നു. കുണ്ടന്നൂര്‍ മുതല്‍ രണ്ടു കാറുകള്‍ മത്സരയോട്ടം നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, മത്സരയോട്ടം എന്തിനാണെന്ന് പോലീസിനു കണ്ടെത്താനാട്ടില്ല. തകര്‍ന്ന കാറിലെ ഡ്രൈവറാണ് മത്സരയോട്ടം നടന്നതായി മൊഴിനല്‍കിയത്. തകര്‍ന്ന ഫോഡ് ഫിഗോ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുറഹ്മാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. തങ്ങളുടെ കാറിനെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇതുമൂലം അമിതവേഗത്തില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് അബ്ദുറഹ്മാന്റെ മൊഴി. പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തേവരയില്‍ വച്ച് ഒരു ഔഡി കാര്‍ മോഡലുകള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിഗോയെ അമിതവേഗത്തില്‍ പിന്തുടര്‍ന്നിരുന്നതായി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു. മാത്രമല്ല, ഇടപ്പള്ളിവരെ പോയ ഔഡി കാര്‍ അപകടസ്ഥലത്തേക്ക്…
Read More