തൃശൂര്‍: ആന്‍ലിയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക് തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ആന്‍ലിയയുടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യാ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പരിശോധിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി നസറേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28ന് ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കര പൊലീസ് തുടങ്ങിയ അന്വേഷണം ഗുരുവായൂര്‍ എസിപി ഏറ്റെടുത്തു. ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാവുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നാതായും ആന്‍ലിയ ഡയറിയില്‍ കുറിച്ചിരുന്നു. മരണത്തിനു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച എസ്എംഎസുകളാണ് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തിയത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നു സന്ദേശത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു പരീക്ഷയ്ക്കായി…
Read MoreTag: anlia
വിവാഹത്തിന്റെയന്ന് ആന്‍ലിയ വളരെ സന്തോഷവതിയായിരുന്നു ! ചിരിക്കാതെ അസ്വസ്ഥമായ മനസോടെ ജസ്റ്റിനും; ആന്‍ലിയയുടെ വിവാഹ വീഡിയോ പുറത്ത്
പെരിയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ വിവാഹ വീഡിയോ പുറത്ത്. വീഡിയോയില്‍ ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് ആന്‍ലിയ സന്തോഷവതിയായാണ് കാണപ്പെടുന്നത്. അതീവ സുന്ദരിയായാണ് ആന്‍ലിയ വിവാഹ ദിനത്തില്‍ ഒരുങ്ങിയെത്തിയത്. ചിരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ച അവളും അഭിമാനത്തോടെ മകളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിട്ട ഹൈജിനസ് എന്ന പിതാവും പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെയെല്ലാം മനസിലെ വേദനിപ്പിക്കുന്ന കാഴ്ച്ചയാവുകയാണ്. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്താനാണ് പിതാവ് ഹൈജിനസ് സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഹൈജിനസിന്റെ നിരന്തമായ ഇടപെടലാണ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും മകളുടെ മരണം വാര്‍ത്താ പ്രധാന്യം നേടുന്നതിലേക്കും നയിച്ചത്.ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഓഗസ്റ്റ് 28ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് ഹൈജിനസ് പരാതി നല്‍കുകയായിരുന്നു.
Read Moreവിവാഹ ദിവസം ആന്‍ലിയയും അച്ഛനും സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ പിന്നിലെ കസേരയില്‍ അസ്വസ്ഥനായി ജസ്റ്റിന് ! വീഡിയോ ചര്‍ച്ചയാകുന്നു…
പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സ് ആന്‍ലിയയുടെ വിവാഹദിവത്തെ ഒരു വീഡിയോ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് ആന്‍ലിയ തന്റെ പിതാവുമൊത്ത് പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ആകെ അസ്വസ്ഥനായിരിക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെയും കാണാം. അച്ഛനും മകളും കൂടി സ്റ്റേജില്‍ പാടുമ്പോള്‍ പിന്നിലെ കസേരയില്‍ ഇരുന്ന് നഖം കടിക്കുന്ന ജസ്റ്റിന് ആകെ അസ്വസ്ഥനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. വിവാഹത്തോട് അടുത്ത ദിവസങ്ങളിലാണ് ജസ്റ്റിന് ജോലി നഷ്ടപ്പെട്ടത്. വിവാഹം കഴിയുന്നതോടെ ഇതൊക്കെ എല്ലാവരും അറിയുമെന്ന ഭയമായിരുന്നിരിക്കാം ജസ്റ്റിന്റെ മുഖത്ത് നിഴലിച്ചതെന്ന് കരുതുന്നു. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക്…
Read More