16കാരി ആന്‍മേരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്റെ ലക്ഷ്യം കുടുംബത്തിന്റെ ഒന്നാകെയുള്ള ഉന്മൂലനമായിരുന്നു. അച്ഛന്‍ അടുത്തിടെ വാങ്ങി നല്‍കിയ 16,000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് ആല്‍ബിനെ വഴിതിരിച്ചുവിട്ടത്. ഫോണ്‍ കയ്യില്‍ കിട്ടിയതോടെ അശ്ലീല വീഡിയോ കാണുന്നത് പതിവായി. തുടര്‍ന്ന് നിരവധി സ്ത്രീകളുമായി ബന്ധവും സ്ഥാപിച്ചു. ഇത്തരം സ്ത്രീകളുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് സഹോദരി കണ്ടതോടെയാണ് അനുജത്തിയെ കൊല്ലാന്‍ തീരുമാനിച്ചത. അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ ശേഷം നാടുവിടാനായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആല്‍ബിന്റെ പദ്ധതികള്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ഇതു പാളിപ്പോയതോടെയാണ് പഴുതടച്ചുള്ള രണ്ടാം ശ്രമത്തിനൊരുങ്ങിയത്. അതിനിടെ ആല്‍ബിന്‍ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനക്കും, കോവിഡ് പരിശോധനക്കും ശേഷം ആല്‍ബിനെ കോടതിയില്‍…
Read More