അങ്ങനെ അണ്ണാ ഹസാരെയുടെ പോരാട്ടം ഫലം കാണുന്നു… ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍…

ന്യൂഡല്‍ഹി: ഭരണതലത്തിലുള്ള അഴിമതിയെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടു പോകുന്ന അണ്ണാ ഹസാരെയുടെ ശ്രമങ്ങള്‍ ഫലം കാണുന്നു. ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ലോക്പാല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷന്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പി.സി.ഘോഷിനെ ലോക്പാല്‍ അധ്യക്ഷന്‍ ആയി തീരുമാനിച്ചത്. വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍. ഇതിനായി നിയോഗിക്കപ്പെടുന്ന സമിതിയില്‍ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍…

Read More