അങ്ങനെ ‘അണ്ണനും’ പെണ്ണു കെട്ടി ! ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി പെണ്ണുകെട്ടുന്ന പതിവ് തുടരുന്നു; അണ്ണന്‍ സിജിത്തിനു പിന്നാലെ കൊടി സുനിയും വിവാഹിതനായതായി റിപ്പോര്‍ട്ട്…

നാട്ടില്‍ സല്‍സ്വാഭാവികളായ യുവാക്കള്‍ പെണ്ണു കെട്ടാനാകാതെ വിഷമിക്കുമ്പോള്‍ പരോളിലിറങ്ങി യഥേഷ്ടം പെണ്ണുകെട്ടി ടിപി വധക്കേസ് പ്രതികള്‍. കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിയ്ക്കും പിന്നാലെ അണ്ണന്‍ സിജിത്തും ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ 33കാരിയെയാണ് അണ്ണന്‍ സിജിത്ത് ജീവിത സഖിയാക്കിയത്. എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്യാണം. വധുവും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂ മാഹിയ്ക്കു അടുത്തുള്ള വിവാഹ വേദിയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് സമീപ ജില്ലകളിലെവിടെയോ ആണ്. വിവാഹത്തിനു പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. മെയിലാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് അണ്ണന്‍ സിജിത്ത് പരോളിലിറങ്ങിയത്. അതു കഴിഞ്ഞ് ഏകദേശം 45 ദിവസത്തിനു ശേഷമായിരുന്നു വിവാഹം. ഇത്രയധികം ദിവസം പരോള്‍ കിട്ടിയതും ചോദ്യചിഹ്നമാണ്. അണ്ണന്‍ സിജിത്ത് വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി…

Read More