നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്വതാരോഹകന് അനുരാഗ് മാലുവിനെയും ജീവനോടെ കണ്ടെത്തി. സമാനമായ നിലയില്‍ കാണാതായ മറ്റു ഇന്ത്യന്‍ പര്‍വതാരോഹകരായ ബല്‍ജീത് കൗറിനെയും അര്ജുന് വാജ്പേയിയെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. അനുരാഗ് മാലു ജീവനോടെ ഉണ്ടെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹോദരന് സുധീര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുധീര്‍ അന്നപൂര്‍ണ കൊടുമുടി കയറാന്‍ തുടങ്ങിയത്. ഏപ്രില്‍ 17ന് 6000 മീറ്റര്‍ ഉയരത്തില്‍ വച്ച് താഴേക്ക് വീഴുകയായിരുന്നു. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുമ്പോഴാണ് സംഭവം. 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് അനുരാഗ് മാലു അന്നപൂര്ണയിലെത്തിയത്. ഏഴു ഭൂഖണ്ഡങ്ങളിലായാണ് ഈ കൊടുമുടികള്‍. ഐക്യരാഷ്ട്രസഭയുടെ ആഗോള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പര്‍വതാരോഹണം. അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ അര്ജുന് വാജ്പേയിയെയും ബല്‍ജീത് കൗറിനെയും ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കടല്‍നിരപ്പില്‍…
Read More