നിരവധി പ്രതിസന്ധികളെ മറികടന്ന് എസ്ഐ പദവിയിലെത്തി കേരളത്തിലുടനീളം ചര്‍ച്ചാവിഷയമായി മാറിയ ആനി ശിവയെ പ്രൊബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് സി കെ ആശ പറഞ്ഞപ്പോള്‍ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എസ്ഐ ആനി ശിവയുടെ നിലപാട്. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫേസ്ബുക്ക് കുറിപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം…
Read MoreTag: annie shiva
എസ്ഐ ആനി ശിവയെ അഭിനന്ദിച്ച മഞ്ജു സുനിച്ചനെ ചൊറിഞ്ഞ് ഞരമ്പന് ! കമന്റിട്ടവന് കണക്കിന് കൊടുത്ത് താരം…
മലയാള സിനിമയിലും മിനിസ്ക്രീനിലും തിളങ്ങി നില്ക്കുന്ന താരമാണ് മഞ്ജു സുനിച്ചന്. മിനിസ്ക്രീനില്‍ ഹാസ്യറോളുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സജീവമായി. ഇതിനിടയ്ക്ക്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയുമായി മഞ്ജു സുനിച്ചന്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടയുടെ പുതിയ പോസ്റ്റും വിമര്‍ശകര്‍ക്ക് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലായിരുന്നു. എസ്ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്കാണ് മഞ്ജു മറുപടി നല്‍കിയത്. ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ, അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നല്കിയ മറുപടി. അതെ. പക്ഷെ ആണ് വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന്…
Read Moreവലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്; എസ്ഐ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിനെതിരേ ഫെമിനിസ്റ്റുകള്‍…
വര്‍ക്കലയിലെ പുതിയ എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രവാഹമാണ്. ഇത്തരത്തില്‍ ആനിശിവയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന് ഉണ്ണി മുകുന്ദന് പുലിവാലു പിടിച്ചിരിക്കുകയാണിപ്പോള്‍. ആനിയുടെ ചിത്രത്തിനൊപ്പം ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്ന പരാമര്‍ശം നടത്തയതിനാണ് ഉണ്ണിക്കെതിരെ സ്ത്രീപക്ഷ വാദികള്‍ തിരിയാന്‍ കാരണം. പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആത്യന്തികമായി വലിയ പൊട്ടു തൊടണോ വേണ്ടയോ എന്നത് അവരവരുടെ ചോയിസ് ആണെന്നാണ് പലരും കമന്റായി ചൂണ്ടിക്കാട്ടിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില്…
Read Moreപതിനെട്ടാം വയസ്സില്‍ വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ പെണ്‍കുട്ടി ഇന്ന് വര്‍ക്കല എസ്ഐ ! ആനി ശിവയുടെ ജീവിതം സിനിമയെ വെല്ലുന്നത്…
സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയുടെ അസാധാരണ ജീവിതം കണ്ട് വിസ്മയിക്കുകയാണ് മലയാളികള്‍. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ ആ പെണ്‍കുട്ടി ഇന്ന് വര്‍ക്കലയില്‍ പോലീസ് സബ് ഇന്‍സ്പെക്ടറാണ്. അന്ന് വീട്ടുകാരാലും ഭര്‍ത്താവിനാലും തിരസ്ക്കരിക്കപ്പെട്ട് തെരുവിലേക്കിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് മാത്രമായിരുന്നു. ആത്മബലത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ആനി ശിവ എന്ന അമ്മ. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍…
Read More