വാക്കുതര്‍ക്കം അതിരുവിട്ടു! പാചക പരിപാടിക്കിടെ അഞ്ജു അരവിന്ദും ആനിയും തമ്മില്‍ ഏറ്റുമുട്ടി; കാമറ ഓഫ് ആകുമ്പോള്‍ ഒരു ഇടി എങ്കിലും തന്നിട്ടേ പോകൂ എന്ന് ആനി; വീഡിയോ വൈറലാവുന്നു…

ഏറ്റവുമധികം റേറ്റിംഗുള്ള പാചകപരിപാടികളിലൊന്നാണ് അമൃത ടിവിയില്‍ ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍. സിനിമാ അഭിനയം അവസാനിപ്പിച്ചതിനു ശേഷം മിനിസ്‌ക്രീനില്‍ നിറഞ്ഞ ആനിയെ ഇരു കൈയ്യും നീട്ടിയാണ് മലയാളി വീട്ടമ്മമാര്‍ സ്വീകരിച്ചത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍ ആയി എത്തിയത് അഞ്ജു അരവിന്ദ് ആയിരുന്നു. സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, പാര്‍വതീ പരിണയം തുടങ്ങിയ ചിത്രങ്ങളിലൂടെ തുടങ്ങിയ സൗഹൃദമായിരുന്നു അഞ്ചു അരവിന്ദിന്റേയും ആനി ഷാജി കൈലാസിന്റെയും. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത് ആനീസ് കിച്ചനിലൂടെയായിരുന്നു. കിച്ചന്‍ വിശേഷങ്ങള്‍ക്കിടയില്‍ അഞ്ജുവിനെ ക്ഷണിക്കുന്നതിന് മുമ്പേ പ്രേക്ഷകരോട് പറഞ്ഞിരുന്നു ‘അഞ്ജു ഇന്ന് എങ്ങനെയൊക്കെ അടി കൊണ്ടിട്ട് പോകുമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇന്ന് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ വേണം എല്ലാം ചോദിച്ചറിയാന്‍. അതിനു എന്റെ പ്രിയ പ്രേക്ഷകര്‍ കൂടെ നിന്നേ പറ്റൂ……

Read More