തമിഴില്‍ നിന്നു വന്ന് മലയാളികളുടെ മനംകീഴടക്കിയ നടനാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ ചര്‍ച്ചചെയ്തു. അമൃതയുമായി വേര്‍പിരിഞ്ഞ ശേഷം മലയാളി ഡോക്ടര്‍ എലിസബത്ത് ഉദയനെയാണ് ബാല വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ബാലയോടൊപ്പം എലിസബത്തും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി എലിസബത്തിനെ ബാലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കാണാതായതോടെ ഇവര്‍ തമ്മില്‍ അകന്നു എന്ന നിലയിലായി പ്രചാരണങ്ങള്‍. ഒപ്പം തന്നെ ബാലയെപ്പറ്റിയുള്ള ഒരു ട്രോളും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നേടി. ഇപ്പോള്‍ അനൂപ് മേനോന് ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശം ശ്രദ്ധ നേടുകയാണ് ഒരു ചാനല്‍ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ല്‍ ബാല സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ‘ദി ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയുടെ കാസ്റ്റിങ് വേളയില്‍ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത് മലയാളി…
Read More