ചെങ്കുത്തായ കൂറ്റന്‍ പാറക്കെട്ടിന്റെ ചെരുവില്‍ ഭയന്നു വിറച്ചു നില്ക്കുന്ന മാനുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി മൂന്നു മാനുകള്‍ ചെങ്കുത്തായ പാറക്കെട്ടിന്റെ മുനമ്പില്‍ അഭയം പ്രാപിക്കുകയായിരുന്നു. ക്ലിപ്സ്പ്രിങര് വിഭാഗത്തില്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന മാനുകളാണിവ. പാറച്ചെരുവില്‍ ഭയന്നു വിറച്ചുനില്ക്കുന്ന മാനുകളുടെ തൊട്ടടുത്തുവരെ കാട്ടുനായ്ക്കളെത്തി. ഭയന്നു താഴേക്കു ചാടിയാല്‍ പിടികൂടാനായി അവിടെയും കാട്ടുനായ്ക്കളുടെ സംഘം കാത്തുനിന്നിരുന്നു. സൗത്ത് ആഫ്രിക്കയിലെ മാലാമാലാ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. സഫാരി സംഘത്തിലുണ്ടായിരുന്ന ഗൈഡുകളായ സ്റ്റെഫ് മാക്വില്യം, മൈക്കിള്‍ ബോട്ടെസ് എന്നിവരാണ് ഈ സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. 21 അംഗങ്ങളുള്ള കാട്ടുനായ്ക്കളുടെ സംഘത്തെയാണ് സഫാരിവാഹനത്തിലുള്ളവര് ആദ്യം കണ്ടത്. പിന്നീടിവ ചെറുസംഘങ്ങളായി പിരിഞ്ഞ് വേട്ടയാടുന്നത് ആദ്യം കണ്ടത് സ്റ്റെഫ് മാക്വില്യം ആണ്. കാട്ടുനായ്ക്കളുടെ സംഘത്തിലെ പ്രായക്കുറവുള്ള സംഘമാണ് ക്ലിപ്സ്പ്രിങ്ങറുകളെ പാറക്കെട്ടില്‍ വളഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞത്. മുതിര്‍ന്ന കാട്ടുനായ്ക്കള്‍ ഈ വേട്ടയ്ക്ക്…
Read More