കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ് മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല് എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്.…
Read More