ചര്‍മത്തിന് നവയൗവനം വാഗ്ദാനം ചെയ്തുള്ള സോപ്പുകളുടെയും ക്രീമുകളുടെയും പരസ്യം നമ്മള് ദിവസേന കാണാറുണ്ട്. സന്തൂര്‍ മമ്മിയും ഡാഡിയുമൊക്കെ വെറും പരസ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ പരസ്യങ്ങളൊക്കെ യാഥാര്ഥ്യമാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മനുഷ്യ ചര്‍മത്തെ 30 വര്‍ഷത്തോളം പ്രായം പിന്നിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടിഷ് ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ ബാബ്രാഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. പഴയ കോശങ്ങളെ ഭാഗികമായി പുനരുജീവിപ്പിച്ചും ചര്‍മ കോശങ്ങളുടെ ചെറുപ്പം വീണ്ടെടുത്തുമാണ് ഇത് സാധ്യമാക്കിയത്. സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കുന്നതില് 2007ല്‍ ഷിന്യ യമനകയാണ് ആദ്യം വിജയിക്കുന്നത്. വിത്തു കോശങ്ങള്‍ക്ക് (Stem Cells) ഏതുതരം കോശങ്ങളുമായി മാറാനും ശേഷിയുണ്ട്. ഏതാണ്ട് 50 ദിവസമെടുത്താണ് സാധാരണ കോശങ്ങളെ വിത്തു കോശങ്ങളാക്കി മാറ്റുന്നതില്‍ ഷിന്യ യമനക വിജയിച്ചത്. എന്നാല്‍, പുതിയ രീതി വഴി 13 ദിവസങ്ങള്‍ കൊണ്ട് സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കി മാറ്റാന്‍…
Read More