ഓണത്തിനിടെ പുട്ടുകച്ചവടം എന്നു പറയുന്നതു പോലെ വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പൊക്കി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോര്‍ഡ് സ്ഥാപിച്ച് ജ്യൂസ് കച്ചവടം നടത്തിയ വിദേശിയെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചത്. ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ എന്ന പേരും നല്കി 150 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. സംഭവം അറിഞ്ഞെത്തിയ വര്‍ക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയയ്ക്കുകയായിരുന്നു. ജ്യൂസിന്റെ പേരെഴുതിയ ബോര്‍ഡും മാറ്റി.
Read More