അമ്മക്കരടിയെയും കരടിക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി വധിച്ച അച്ഛനും മകനുമെതിരേ പ്രതിഷേധം ഇരമ്പുന്നു ! വീഡിയോയില്‍ കാണുന്നത് കൊടുംക്രൂരത; പ്രതിഷേധക്കാരില്‍ വേട്ടക്കാര്‍ വരെ…

അലാസ്‌ക: അനാവശ്യമായി വന്യമൃഗങ്ങളെ കൊല്ലുന്ന കാപാലികന്മാര്‍ പ്രകൃതിയോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. അമ്മക്കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയും വിനോദത്തിനായി കൊന്നു തള്ളിയ അച്ഛനും മകനുമെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ് ഈ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണു പുറത്തുവിട്ടത്. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആന്‍ഡ്രൂ റെന്നര്‍ (41), മകന്‍ ഒവന്‍ റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം കുറ്റകൃത്യം മൂടിവയ്ക്കാന്‍ ഇവര്‍ വീണ്ടും സ്ഥലത്തെത്തുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വേട്ടക്കാരുടെ കൂട്ടത്തില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. അലാസ്‌ക ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന…

Read More