ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും സമീപഭാവിയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയും റക്ഷ്യയും ഉള്‍പ്പെടെയുള്ള വന്‍ശക്തികളെപ്പോലും അദ്ഭുതപ്പെടുത്തുന്നതാണ്. ആ നേട്ടങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഏറ്റവും പുതിയതാണ് ഇന്ത്യയുടെ ന്യൂ ജനറേഷന് ആന്റി റേഡിയേഷന് മിസൈല്‍ (എന്‍ഗാം). തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍ ശത്രുവിന്റെ റഡാറുകളും മറ്റും കണ്ടെത്തി നശിപ്പിക്കും. സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍നിന്നാണ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച ആദ്യ എയര്‍ ടു ഗ്രൗണ്ട് മിസൈലാണിത്. 100 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഈ മിസൈലിനെ വിമാനത്തില്‍നിന്ന് വിക്ഷേപിക്കാമെന്നതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. ലക്ഷ്യസ്ഥാനത്തോട് പരമാവധി അടുത്തുചെന്ന് കൃത്യമായി വിക്ഷേപിക്കാന്‍ ഇതിലൂടെ സാധിക്കും. നേരത്തെ വിമാനത്തില്‍നിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചിരുന്നു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയായിരുന്നു അത്. ബാലസോറിലെ ടെസ്റ്റ്റേഞ്ചില്നിന്ന് ജനുവരി 18-നാണ് എന്‍ഗാം പരീക്ഷിച്ചത്.…
Read More