മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ആറാട്ടുപുഴ ബീച്ചില്‍ അരങ്ങേറിയത്. ബീച്ചിലെത്തിയ നവദമ്പതികള്‍ ഉള്‍പ്പെട്ട കുടുംബത്തെ കടപ്പുറത്ത് ആക്രമിക്കുകയും സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്ത സംഘത്തിലെ നാലുപേര്‍ പൊലീസ് പിടിയിലായി. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച വൈകിട്ട് ആറാട്ടുപുഴ വലിയഴീക്കല്‍ കടപ്പുറത്ത് നടന്ന സംഭവത്തില്‍ വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (ഉണ്ണിക്കുട്ടന്‍-19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ദേവ് (അനിമോന്‍-18), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ അമ്പാടിയില്‍ ശ്യാം (20), സഹോദരന്‍ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുണ്ടായിസത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കടല്‍ കാണാന്‍ കുടുംബത്തിനൊപ്പം എത്തിയ യുവതിയെ ആണ് നാലംഗ സംഘം ആക്രമിച്ചത്. യുവതിയോട് സംഘത്തിലെ ഒരാള്‍ അപമര്യാദയായി പെരുമാറിയതു ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് അക്രമത്തിന് തുടക്കം. യുവതിയുടെ ദേഹത്ത് കടന്ന് പിടിച്ചതോടെ…
Read MoreTag: anti-social
പാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി ചെളിയില്‍ താഴ്ത്തി;മര്‍ദ്ദിച്ചത് ഇടിക്കട്ട കൊണ്ട്
ആലുവ: പാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ഗുണ്ടാസംഘം പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയില്‍ താഴ്ത്തി. കക്കുസ് മാലിന്യവുമായെത്തി വാഹനം പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ഗുണ്ടാ സംഘത്തിനെതിരേ പോലീസില്‍ പരാതിപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം അംഗവുമായ പി ആര്‍ രാജേഷാണ് ചെങ്ങമനാട് പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ആക്രമത്തില്‍ രാജേഷിനും തലപ്പിള്ളി സ്വദേശികളായ കെ പി രമേശ്, അഭിലാഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇടിക്കട്ടകൊണ്ടുള്ള പ്രഹരത്തിന്റെ ചതവുകള്‍ ഇപ്പോഴും ദേഹത്തുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചികത്സ തുടരുകയാണെന്നു രാജേഷ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ അന്വേഷിച്ചുവരികയാണെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ചു രാജേഷ് നല്‍കുന്ന വിവരം ഇങ്ങനെ, രാത്രി 12 മണിയോടെ തലപ്പിള്ളിയില്‍ നിന്നും നാട്ടുകാരിലൊരാള്‍ മൊബൈലില്‍ വിളിച്ച്, പാടത്ത്…
Read More