ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി കൈകോര്‍ത്തത് പാകിസ്ഥാന് കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം അമേരിക്കയുമായി ചേര്‍ന്ന നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ 70000 പാക് പൗരന്മാര്ക്കാണ് ജീവന് നഷ്ടമായതെന്നും സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നടിഞ്ഞെന്നും ഇമ്രാന് വ്യക്തമാക്കി. അഫ്ഗാനിലെ പോരാട്ടങ്ങളില്‍ പരാജയപ്പെട്ടപ്പോഴെല്ലാം അതിന്റെ കുറ്റം അമേരിക്ക പാക്കിസ്ഥാന്റെ തലയില്‍ ചാര്‍ത്തിയെന്നും ഇമ്രാന് പറഞ്ഞു. പാക് സമ്പദ് വ്യവസ്ഥ 200 ബില്യണ്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിഹാദ് എന്ന് പറഞ്ഞ് ഒപ്പം നിന്നവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം ഭീകരതക്കെതിരായ പോരാട്ടം എന്ന പേരില്‍ എതിര്‍ക്കേണ്ടി വന്നെന്നും ഇമ്രാന് പറയുന്നു. 1980-ല്‍ സോവിയറ്റ് യൂണിയന് അഫ്ഗാനില്‍…
Read More