ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന പ്രശ്നത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്. ഇതിന്റെ ചുവടു പിടിച്ചു ദേശീയത്തലത്തിലുള്ള മാർഗ്ഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻനവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്റിമൈക്രോബിയൽ അവയെർനസ് വീക്ക് ആയി ആചരിക്കുന്നു. ആന്റിമൈക്രോബിയൽസ് ബാക്റ്റീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റ്സ് മുതലായ സൂഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായിആന്റിമൈക്രോബിയൽസ് എന്ന് പറയുന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്റി ബയോട്ടിക് ദുരുപയോഗം? ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. ഒരാൾക്കു ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്കു ശേഷമാണ്. പക്ഷേ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ…
Read MoreTag: antibiotics
ആന്റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!
ഒരു നൂറ്റാണ്ടു മുന്പ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അലക്സാണ്ടർ ഫ്ളെമിങ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് ’പെൻസിലിൻ’ എന്ന ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയത്. ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു. ഈ അദ്ഭുതമരുന്നുകളുടെകണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു. സൂപ്പർ ബഗുകൾപിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ടആന്റി ബയോട്ടിക്കുകൾ വികസിപ്പിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്. പക്ഷേ, സംഭവിച്ചതു നേരെ മറിച്ചാണ്. ആന്റിബയോട്ടിക്കുകളും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗുകൾ ഉദയം ചെയ്തു. ആന്റിബയോട്ടിക് റെസിസ്റ്റൻസ് അഥവാപ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?ബാക്റ്റീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്.…
Read More