കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ കൊറോണ ഭയം എന്നന്നേക്കുമായി അകറ്റാം എന്ന പ്രതീക്ഷ വേണ്ടെന്ന്് പുതിയ പഠനം. രാജ്യത്ത് സാധാരണയായി നല്കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്ഫക്ഷന് ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്കാന് വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. 614 പേരില്‍ 308 പേര് കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ…
Read MoreTag: antibody
കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…
ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന് 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…
Read Moreവാക്സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ദുര്‍ബലം ! രൂപാന്തരം പ്രാപിച്ച് വൈറസിനു മുമ്പില്‍ വാക്സിന് മൂലമുണ്ടാകുന്ന ആന്റിബോഡികള്‍ പരാജയമാകുന്നതിങ്ങനെ…
കോവിഡിന്റെ മാരക വകഭേദങ്ങളെ ചെറുക്കാന്‍ വാക്സിനുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് കഴിയില്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 20-40 ശതമാനം കൂടുതലായി ആന്റിബോഡികളുടെ വൈറസ് പ്രതിരോധത്തെ തടയുന്നതായി വ്യക്തമായി. ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം അഞ്ചു മുതല്‍ ഏഴ് ശതമാനം വരെയാണ് ആന്റിബോഡികളെ പ്രതിരോധിക്കുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും ആന്റിബോഡിയുടെയും രൂപം യോജിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു. എന്നാല്‍ രൂപാന്തരം പ്രാപിക്കുന്ന വൈറസുകളില്‍ ഇത്തരത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍…
Read Moreകോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി ! അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധിക്കുന്നതിന് തെളിവില്ല;പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി കാണപ്പെടുന്നതായി പുതിയ പഠനം. അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിന്റെ ഭാഗമായ ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അല്‍പ്പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടതാവട്ടെ അമിതഭാരമുള്ളവരിലും പ്രായക്കൂടുതലുള്ളവരിലും മാത്രവും. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തില്‍ പറയുന്നു. പക്ഷെ രണ്ട് പേര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭകാലത്തോ…
Read Moreഎന്നോടും വൈറസിനോടും കളിക്കാന്‍ ആരുണ്ടെടാ ! വൈറസുകളെ പ്രതിരോധിക്കുമെന്നു കരുതിയ ആന്റിബോഡി ആക്രമിക്കുന്നത് ശരീരത്തെ; കൊറോണ വൈറസ് വിട്ടുപോയാലും അതിന്റെ തിക്തഫലങ്ങള്‍ ഏറെനാള്‍ അനുഭവിക്കേണ്ടി വരുമെന്ന് പഠനം…
കോവിഡ് ഈ ലോകത്തു നിന്ന് അത്രയെളുപ്പത്തില്‍ പോകില്ലെന്ന് ഉറപ്പായതോടെ മനുഷ്യവംശത്തിന്റെ തന്നെ ആശങ്കയേറുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന ചില വിവരങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്. വൈറസിനെ തുരത്താന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെത്തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാല്‍, ശരീരം കോവിഡില്‍ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങള്‍ പിന്നെയും നിലനില്ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുണ്‍ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്. ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ഇപ്പോള്‍ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാല്‍, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം…
Read Moreകോവിഡിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ! പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് സൂചന; കോവിഡിനെതിരായ പോരാട്ടത്തിലെ പുതിയ പുരോഗതികള്‍ ഇങ്ങനെ…
കോവിഡ് 19ന് കാരണമായ സാര്‍സ്-കോവ്-2 വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡി കണ്ടെത്തിയതായി അവകാശപ്പെട്ട് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 47ഡി11 എന്നപേരില്‍ അറിയപ്പെടുന്ന ഈ ആന്റിബോഡി, വൈറസിന്റെ മുള്ളിനു സമാനമായ പ്രോട്ടീനുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ സ്പൈക്ക് പ്രോട്ടീനുകളാണ് മനുഷ്യ കൊശത്തില് തൂങ്ങിനില്‍ക്കാനും സ്വന്തം ജനിതകഘടന അകത്തേക്ക് കടത്തി വിടാനും കോവിഡ് വൈറസുകളെ സഹായിക്കുന്നത്. ഇവയെ നിര്‍വ്വീര്യമാക്കിയാല്‍ രോഗത്തില്‍ നിന്നു തന്നെ രക്ഷനേടാം എന്നിരിക്കെ ഈ കണ്ടുപിടുത്തം, കൊറോണയെ ചെറുക്കുവാനുള്ള നടപടികളില്‍ അതീവ പ്രാധാന്യം ഉള്ള ഒന്നാണ്. ലോകത്ത് രണ്ടരലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത് കുതിക്കുന്ന വൈറസിനെ നശിപ്പിക്കാന്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്നതാണ് പുതിയ കണ്ടുപിടിത്തം എന്നാണ് വിലയിരുത്തല്‍. ഈ ആന്റിബോധി മനുഷ്യശരീരത്തിലേക്ക് കുത്തിവച്ചാല്‍ ഈ പകര്‍ച്ചവ്യാധിയുടെ ഗതി തന്നെ മറ്റൊന്നാകും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധമരുന്നായും ഇത് ഉപയോഗിക്കാനാകും. മനുഷ്യ ജീനുകള്‍ വഹിക്കുവാന്‍ തക്കവണ്ണം മാറ്റങ്ങള്‍ വരുത്തിയ…
Read More