കോവിഡ് രോഗികൡ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിബോഡി കോക് ടെയില്‍ വളരെ ഫലപ്രദമെന്ന് വിവരം. 040 കോവിഡ് രോഗികളില്‍ ആന്റിബോഡി കോക്ടെയില്‍ പരീക്ഷിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ഡ്രോളജി. മോണോക്ലോണല്‍ കോക്ടെയില്‍ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികള്‍ക്ക് നല്‍കിയത്. മരുന്ന് നല്കി 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു. യു എസില്‍ നടന്ന പഠനങ്ങളില്‍ കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഡെല്‍റ്റ വകഭേദത്തിനെതിരേ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരേ ചികിത്സ ഫലപ്രദമാണോയെന്നാണ് ഹൈദരാബാദിലെ ആശുപത്രിയല്‍ പരിശോധിച്ചത്. 40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവര്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.…
Read MoreTag: antibody cocktail
കോവിഡിനെതിരേ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ ! ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചതും ഇതേ മിശ്രിതം; എന്നാല്‍ വില സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല…
കോവിഡിനെതിരേ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമെന്ന് വിവരം. തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം ഫലപ്രദമെന്നാണ് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍ പറയുന്നത്. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്ടെയില്‍ എന്നറിയപ്പെടുന്ന ഈ മരുന്ന്. രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു. ‘ആന്റിബോഡി മിശ്രിതം കോവിഡിനെിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.’ ഡോ. നരേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ മൊഹബത്ത് സിംഗ് എന്ന 84കാരനിലാണ് ആദ്യമായി ഈ കോക് ടെയില്‍ പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിര്‍മിച്ച ആന്റിബോഡി മിശ്രിതമാണ്…
Read More