എഴുത്തുകാരന് സിവിക് ചന്ദ്രന് ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ കോടതി നടത്തിയ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം…
Read MoreTag: anticipatory bail
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ! എഴുത്തുകാരനെതിരേ ഒരു പീഡനക്കേസ് കൂടി; ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാവാത്ത ആളെന്ന് പ്രതിഭാഗത്തിന്റെ വാദം…
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രന് ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എസ്സി എസ്ടി ആക്ട് പ്രകാരം സിവികിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഇതേ ആള്‍ക്കെതിരേ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി…
Read Moreവിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് ! പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍…
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നിര്‍മാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താല്‍ മതിയാകില്ലേ എന്ന് ആരാഞ്ഞ് ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയില്‍ സ്വീകരിച്ചത്. പ്രതി മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചു. മുന്‍വിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. അതേസമയം വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
Read More