പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ്; ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കിറ്റുകള്‍ക്ക് ഗുണനിലവാര പ്രശ്‌നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്.

Read More

ആന്റിജന്‍ ടെസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ ? ഡല്‍ഹിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ 2828 പേരെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയമാക്കിയപ്പോള്‍ 400 പേര്‍ക്ക് കോവിഡ്…

കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയിലാണ് ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇതിന്റെ ഫലം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ ജൂലൈ 24വരെ 4.04 ലക്ഷം പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 3.79 ലക്ഷം പേര്‍ക്കാണ് ഫലം നെഗറ്റീവായത്. ഇതില്‍ രോഗലക്ഷണമുള്ള 2828 പേരെ ആര്‍ടിപിസിആര്‍ നടത്തിയതില്‍ 404 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടം. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരില്‍ കോവിഡ് കണ്ടെത്തിയത്. നിലവില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍, രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയരായാല്‍ മതി. പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആര്‍ടിപിസിആര്‍ കൂടി നടത്തേണ്ടത്. അതേസമയം,…

Read More