മുന്‍ കാമുകി ഗാര്‍ഹിക പീഡനാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് ആന്റണിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരേ നടപടിയുമായി രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഹോട്ടലില്‍ വെച്ചും യാത്രയ്ക്കിടയിലും നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ആന്റണിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബൊളീവിയയ്ക്കും പെറുവിനുമെതിരായ മത്സരങ്ങളില്‍ ആന്റണി ടീമിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി ആന്റണി രംഗത്തെത്തിയിട്ടുണ്ട്. സാവോപോളോ…
Read MoreTag: antony
ഈ ബാര്‍ബര്‍ ആള് ചില്ലറക്കാരനല്ല !വയസ് 107 ഉണ്ടെങ്കിലും ആന്റണിയ്ക്ക് ഇപ്പോഴും പതിനേഴിന്റെ ചുറുചുറുക്ക് ; വീഡിയോ കാണാം
ന്യൂയോര്‍ക്ക്: നൂറുവയസു വരെ ജീവിച്ചിരിക്കുന്നതു തന്നെ മഹാഭാഗ്യമെന്നിരിക്കെ 107-ാം വയസിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്നതിനെ എന്തു വിളിക്കണം. ഇറ്റലിയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന ആന്റണി മാന്‍സിനെല്ലി എന്ന അപ്പൂപ്പനാണ് കഥയിലെ താരം. ഇദ്ദേഹം ബാര്‍ബര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 96 വര്‍ഷമായി. ന്യൂയോര്‍ക്കിലെ തന്റെ സലൂണിലിരുന്ന് ചുറുചുറുക്കോടെ ജോലിചെയ്യുകയാണ് ഇദ്ദേഹം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വാങ്ങിയ ആളാണ് ആന്റണി. 14 വര്‍ഷം മുമ്പ് ആന്റണിയെ തനിച്ചാക്കി ഭാര്യ ഇഹലോകവാസം വെടിഞ്ഞു. അതിനുശേഷം ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിക്കുന്നത്. വീട്ടിലെയും ബാര്ബര്ഷോപ്പിലെയും കാര്യങ്ങള്‍ നോക്കുന്നു. കൂടാതെ ദിനവും സെമിത്തേരിയില്‍ ഭാര്യയെ സന്ദര്‍ശിക്കും. അത് ഒരു കരുത്തായിട്ടാണ് ഇദ്ദേഹത്തിന് തോന്നുന്നത്. 107-ാം വയസിലെ ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരുപാടാളുകള്‍ ആന്റണിയോട് ചോദിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ആന്റണി പറയുന്നതിങ്ങനെ ‘ഞാന്‍ ഷോപ്പിംഗിന് പോകുമ്പോള്‍ പലരുമെന്നെ പിന്തുടരും. ഞാനെന്താണ്…
Read More