ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആറാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചകകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നാണ് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയന്‍ സ്വദേശിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. 1990ല്‍ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന് വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു. കേസില്‍ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാന്‍ ആന്റണി രാജു സ്വന്തം കൈപ്പടയില്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷന്‍ സ്റ്റോറില്‍ നിന്ന് തൊണ്ടി…
Read MoreTag: antony raju
തൊണ്ടി മുതലായ ‘അടിവസ്ത്രം’ മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍. കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര്‍ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. ഇതിനെ തനിക്കെതിരേയുള്ള അന്വേഷണമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നും. തനിക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആന്റണി രാജു…
Read More12 വയസ്സിനു മുകളിലുള്ള കുട്ടികളെ പിടിക്കാന്‍ എഐ കാമറ ! സംവിധാനം തയ്യാര്‍ എന്ന് ആന്റണി രാജു…
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എഐ കാമറയ്ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. അതേസമയം, എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. റോഡ് കാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്…
Read Moreഅടിവസ്ത്രത്തില്‍ തിരിമറി ! ലഹരിക്കടത്തു കേസില്‍ തൊണ്ടിമുതലായിരുന്നു ‘ജട്ടി’ മാറ്റിയ ആന്റണിരാജു 28 വര്‍ഷത്തിനു ശേഷം കുടുങ്ങുമോ ?
ലഹരിക്കടത്തു കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്തെത്തിയതോടെയാണ് ആന്റണി രാജു ആപ്പിലായത്. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. 1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍…
Read Moreബ്രൂട്ടസേ നീയും ! യൂണിയനുമായി നേര്‍ക്കുനേര്‍ പോരാടാനിറങ്ങി മന്ത്രി ആന്റണി രാജു; കെഎസ്ആര്‍ടിസിയില്‍ സിഐടിയുവും മന്ത്രിക്കെതിരേ രംഗത്ത്…
കെഎസ്ആര്‍ടിസിയിലെ ശമ്പളവിഷയത്തില്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളും നേര്‍ക്കുനേര്‍. പണിമുടക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതോടെ, പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന സിഐടിയുവും മന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതിനാല് കെഎസ്ആര്‍ടിസി ശമ്പളപ്രശ്നം ധനവകുപ്പിന്റെയും പരിഗണനയിലില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനു സിഐടിയു ശ്രമിച്ചെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. രണ്ടുദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്കുദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പളപ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചിനു പണിമുടക്കിയവരുടെ വേതനം പിടിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. പണിമുടക്കിയ ജീവനക്കാരുടെ പട്ടിക നാളെ നല്‍കാനാണു നിര്‍ദേശം. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്ക്കുമെതിരേയും നടപടിയുണ്ടാകും. തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ആഞ്ഞടിച്ച്…
Read Moreകെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ‘ഉഗ്രന്‍ ഐഡിയ’യുമായി ആന്റണിരാജു! ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് മന്ത്രി…
കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മന്ത്രി പറയുന്നത്. സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസര്‍വ്വീസ് നടത്തിയാല്‍ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖലയില്‍ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും. 400 സിഎന്‍ജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകള്‍ ഉടന്‍ ആക്രിവിലയ്ക്ക് വില്‍ക്കും. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് ബസുകളേക്കാള്‍ അപകടം കുറവാണ് എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Read Moreസമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടും ! മന്ത്രി ആന്റണി രാജു പറയുന്നതിങ്ങനെ…
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു. സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
Read Moreകണ്സെഷന് തുക വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് വിദ്യാര്‍ഥികള്‍ക്കു തന്നെ നാണക്കേട് ! പലരും അഞ്ചുരൂപ നല്‍കിയിട്ട് ബാക്കി വാങ്ങുന്നില്ലെന്ന് ഗതാഗത മന്ത്രി…
വിദ്യാര്‍ഥികളുടെ കണ്സെഷന് തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിലെ കണ്സെഷന് തുക കുട്ടികള്‍ക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിന് മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്സഷന് തുക രണ്ട് രൂപയാക്കിയത്. എന്നാല്‍ ഇത് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കണ്സെഷന് ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചാര്‍ജ് വര്‍ധന പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വര്‍ധനയെപറ്റി വാര്‍ത്തകള്‍ വരുന്നുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല…
Read More