മലയാളികളുടെ ഇഷ്ടതാരമാണ് അനുക്കുട്ടി എന്ന അനുമോള്‍. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് അനുക്കുട്ടി മലയാളി യുവാക്കളുടെ പ്രേമഭാജനമായത്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം ബിഗ്ബോസില്‍ അനുമോള്‍ മത്സരാര്ഥിയായെത്തുമെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിലായിരിക്കും അനുമോള്‍ എത്തുകയെന്നായിരുന്നു വാര്‍ത്ത. കൊറോണ കാരണം ബിഗ്ബോസ് സീസണ് 2 പാതിവഴിയില്‍ മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ സീസണ് ത്രീ വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിറ്റികള്‍ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോലേക്ക് ,സിനിമ-സീരിയല്‍ രംഗത്ത് നിന്നും മറ്റും കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റികള്‍ ആണ് സാധാരണയായി മത്സരാര്‍ത്ഥികള്‍ ആയി എത്താറുള്ളത്. ഈയടുത്ത് ബിഗ് ബോസ് മലയാളം സീസണ് ത്രീ യില്‍ മത്സരിക്കാന്‍ പോകുന്ന മത്സരാര്‍ഥികളുടെ വ്യാജ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത്…
Read More