പ്രണയം നടിച്ച ഗര്‍ഭിണിയാക്കി ! പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പ്രമുഖ ബോളിവുഡ് സംവിധായകനെതിരേ വെളിപ്പെടുത്തലുമായി മന്ദന കരീമി ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നു ഗര്‍ഭിണിയായെന്നും ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദന തുറന്നു പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകന്‍ ചതിക്കുകയുമായിരുന്നുവെന്നും താരം പറയുന്നു. മന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്‍. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ…
Read MoreTag: anurag kashyap
വിവാഹത്തിനു മുമ്പ് ഞാന്‍ ഗര്‍ഭിണിയായാല്‍ എന്തു ചെയ്യും ! മകളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി ഉത്തരവുമായി അനുരാഗ് കാശ്യപ്; വീഡിയോ വൈറല്‍…
തന്റെ അഭിപ്രായം നിര്‍ഭയമായി പറയുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകന്‍ അനുരാഗ് കാശ്യപ്. തന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും നിലപാട് അറിയിക്കാറുണ്ട്. അനുരാഗിന്റെ മകള്‍ ആലിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും നിലപാടുകളുമെല്ലാം ആലിയ പങ്കുവെക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍ അനുരാഗിനൊപ്പമുള്ള വിഡിയോ ആണ് ആലിയ പങ്കുവെച്ചത്. അച്ഛന് ഐസ്‌ക്രീം വാങ്ങി നല്‍കിയ ശേഷം കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുകയാണ് ആലിയ. വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമെല്ലാമുള്ള മകളുടെ ചോദ്യത്തിന് അനുരാഗ് കൃത്യമായി മറുപടി പറയുകയും ചെയ്തു. തന്റെ കാമുകന്‍ ഷെയ്ന്‍ ഗ്രിഗറിയെക്കുറിച്ചായിരുന്നു ആലിയയുടെ ആദ്യ ചോദ്യം. ‘എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവന്‍ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവര്‍ക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍…
Read Moreപായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവം; ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ റണൗത്ത്…
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പായല്‍ ഘോഷിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം.വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ…
Read Moreവീട്ടിലേക്ക് വിളിച്ച് ഭക്ഷണം തന്നപ്പോള്‍ സന്തോഷിച്ചു ! ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കൊണ്ടുപോയി; അനുരാഗ് കശ്യപ് തന്നെ ദുരുപയോഗം ചെയ്‌തെന്ന് പായല്‍ഘോഷ്…
ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗിക ആരോപണവുമായി നടി പായല്‍ ഘോഷ്. സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും പായല്‍ ഘോഷ് പറഞ്ഞു. അനുരാഗ് മോശമായി പെരുമാറിയെന്ന് നടി പറയുന്നുണ്ടെങ്കിലും 2014 അവസാനത്തോടെ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെല്‍വെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവം. തന്റെ മാനേജര്‍ക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാന്‍ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു പായല്‍ പറയുന്നു. അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്‍ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി. ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി, എന്നെയും നിര്‍ബന്ധിച്ചു. എനിക്കിപ്പോള്‍ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം…
Read More