അഭിനയിക്കണമെന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു കന്നഡച്ചിത്രത്തിന്റെ ഓഡീഷനില്‍; അവിടെ തഴയപ്പെട്ടു; അനുഷ്കാഷെട്ടിയുടെ പഴയകാല ചിത്രങ്ങള്‍ പറയുന്ന കഥ ഇതാണ്…

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി പടമായ ബാഹുബലിയില്‍ നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് നായികയായ ദേവസേനയുടേത്. ദേവസേനയായി അനുഷ്ക ഷെട്ടി അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ മികച്ച നടിമാരുടെ നിരയില്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ അനുഷ്ക ഓര്‍ക്കുക ആ പഴയകാര്യമായിരിക്കും. ഒട്ടുമിക്ക നടിമാരെയും പോലെ അവസരം തേടി അലഞ്ഞ കഥ അനുഷ്കയ്ക്കും പറയാനുണ്ട്. അഭിനയമോഹവുമായി ആദ്യം എത്തപ്പെടുന്നത് ഒരു കന്നടച്ചിത്രത്തിന്റെ ഓഡീഷനിലാണ്. എന്നാല്‍ ഫോട്ടോഷൂട്ടിനു ശേഷം നിര്‍മാതാവ് അനുഷ്കയെ തള്ളിക്കളയുകയാണുണ്ടായത്. അന്നെടുത്ത ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകയില്‍ ജനിച്ച അനുഷ്കയുടെ സ്കൂള്‍ വിദ്യാഭ്യാസം ബംഗളുരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാന്‍ അനുഷ്ക തയ്യാറല്ലായിരുന്നു. 2005ല്‍  സൂപ്പര്‍ എന്ന തെലുങ്കു സിനിമയിലൂടെയായിരുന്നു അനുഷ്കയുടെ സിനിമാ അരങ്ങേറ്റം. 2006ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്കയുടെ തലേവര…

Read More