മലയാളികള്‍ക്ക് സുപരിചിതരായ സെലിബ്രിറ്റി ദമ്പതികളാണ് ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ അവതാരകനായെത്തി മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് അപര്‍ണ നല്കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് അവതാരകന്റെ ആവശ്യപ്രകാരം അപര്‍ണ ജീവയെ വിളിച്ചിരുന്നു.…
Read MoreTag: aparna
ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് ! കുട്ടികള്‍ വേണ്ടേയെന്ന ആളുകളുടെ ചോദ്യത്തിന് ജീവയും അപര്‍ണയും പറയുന്ന മറുപടി ഇങ്ങനെ…
മലയാളം മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റസിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇരുവരും പങ്കുവെച്ചത്. കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു.…
Read Moreഅപര്‍ണയുടെ നന്മ താങ്ങാകുന്നത് ഒരു പിടി ജീവിതങ്ങള്‍ക്ക് ! കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ ഓമനിച്ചു വളര്‍ത്തിയ മുടി മുറിച്ചു നല്കി സിവിവല്‍ പോലീസ് ഓഫീസര്‍…
ചിലരുടെ മനസ്സ് അങ്ങനെയാണ് ഒരിക്കലും കാരുണ്യം വറ്റില്ല. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിനായി മുട്ടോളം നീണ്ടു കിടന്ന തന്റെ തലമുടി വെട്ടി നല്‍കിയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ വ്യത്യസ്തയായത്. മുടി തൃശൂരിലെ അമല ഹോസ്പിറ്റലിനാണ് ദാനം ചെയ്തത്. തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ (ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ മൂന്നു വര്‍ഷം മുമ്പും തലമുടി 80% നീളത്തില്‍ മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരുപടി കൂടി കടന്ന് തല മൊട്ടയാക്കി. മുടി മുറിക്കുന്നതില്‍ മാത്രമല്ല മറ്റു പല മേഖലകളിലും അപര്‍ണ മിടുക്കിയാണ്. നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തിയത് അപര്‍ണ കൂടി തുഴയെറിഞ്ഞ കേരള പൊലീസിന്റെ വനിതാ ടീമായിരുന്നു. 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും അപര്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ടി.വി-പത്ര മാധ്യമങ്ങളിലും സോഷ്യല്‍…
Read Moreഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ ഈ അഡാര്‍ ചലഞ്ച് ! മാലിന്യങ്ങള്‍ നിറഞ്ഞ അഷ്ടമുടിയെ ഇഷ്ടമുടിയാക്കാന് നിങ്ങള്‍ക്കു കൂടെ നില്‍ക്കാമോയെന്ന് കേരളത്തിലെ ജനങ്ങളോട് അപര്‍ണ എന്ന 23കാരി…
മാലിന്യങ്ങള്‍ നിറഞ്ഞ് വികൃതമായ അഷ്ടമുടിക്കായലിനെ ഇഷ്ടമുടിയാക്കാം…പക്ഷെ നിങ്ങള്‍ കൂടെ നില്ക്കുമെങ്കില് മാത്രം…അപര്‍ണ എന്ന 23കാരിയാണ് ഇതു പറയുന്നത്. നിന്റെ തലയ്ക്കെന്താ ഓളമാണോ കൊച്ചേ… എന്നു ചോദിക്കുന്നവരെ കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിനി എസ്. അപര്‍ണ ക്ഷണിക്കുകയാണ്, ഈ വരുന്ന ജലദിനത്തില്‍ 22ന് അഷ്ടമുടിക്കായലിലേക്ക്. കായലിലെ മാലിന്യങ്ങളെ ഭംഗിയോടെ നിങ്ങളുടെ വീട്ടിലെത്തിക്കാമെന്നാണു വാഗ്ദാനം. ദൗത്യത്തില്‍ ഈ ബിഎഡ് വിദ്യാര്‍ഥിനിക്കൊപ്പം കുറച്ചു കൂട്ടുകാരുമുണ്ട്. വഴിയോരങ്ങളില്‍ ആളുകള്‍ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ കല നിറച്ച (ഡേക്കപാഷ്) അപര്‍ണ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. കോളജില്‍ പോകുന്ന സമയത്തു റോഡില്‍ നിന്നു കുപ്പികള്‍ പെറുക്കിയെടുത്ത് അതില്‍ ചിത്രപ്പണികള്‍ നടത്തി നല്ലൊന്നാന്തരം കരകൗശല വസ്തുവാക്കി ഫെയ്സ്ബുക് വഴി വില്‍ക്കുന്നു. ‘എനിക്ക് ഏറ്റവുമധികം കുപ്പികള്‍ ലഭിക്കുന്നത് അഷ്ടമുടിക്കായലിന്റെ തീരത്തു നിന്നാണ്. കൂടുതല്‍പ്പേരും മാലിന്യം തള്ളുന്നതും ഇവിടെയാണ്. മാലിന്യക്കൂമ്പാരമായി മാറിയ അഷ്ടമുടിക്കായലില്‍ നിന്നു റീസൈക്കിള്‍ ചെയ്യാനാകുന്നവ ശേഖരിച്ച്…
Read More