പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സാധിക്കാത്തതിനാല്‍ 1979 ല്‍ കതിരേശന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ ആര്‍മിയില്‍ ശിപായിയായി ജോലിക്ക് ചേര്‍ന്നു. ഡ്രൈവിംഗില്‍ പരിശീലനം ലഭിച്ച കതിരേശന് ആസമയത്ത് ഡിഫന്‍സ് റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന അബ്ദുള്‍ കലാമിന്റെ ഡ്രൈവറായി ആദ്യ നിയമനം ലഭിച്ചു. ‘ഒരേ നാട്ടുകാരായതിനാല്‍ തന്നെ അദ്ദേഹത്തിന് എന്നോട് പ്രത്യക ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹമെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കൂടാതെ പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍വിക്ക് കാരണമായ ഇംഗ്ലീഷ് പരീക്ഷ വീണ്ടുമെഴുതാന്‍ അദ്ദേഹമെനിക്ക് അവസരമുണ്ടാക്കി തന്നു. ധാരാളം പുസ്‌കങ്ങള്‍ വാങ്ങിത്തരികയും പഠിക്കാന്‍ സഹായിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹമെന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കലാമിന്റെ ഡ്രൈവറായിരിക്കെ 1982 ല്‍ നല്ല മാര്‍ക്കോടെ ഞാന്‍ ഇംഗ്ലീഷ് പരീക്ഷ പാസായി. എന്റെ ജീവിതത്തെ മാറ്റിമറിച്ച വിജയമായിരുന്നു അത്.’ കതിരേശന്‍ പറയുന്നു. പിന്നീട് പഠനം നിര്‍ത്തിയില്ല. പന്ത്രണ്ടാം ക്ലാസില്‍ ഹിസ്റ്ററി, അക്കൗണ്ടന്‍സി,കൊമേഴ്‌സ്, എക്കണോമിക്‌സ്, തമിഴ്,…
Read More