പുതിയ കര്‍ഷക നിയമം വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒന്നാണ് എപിഎംസി(അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) മാര്‍ക്കറ്റുകള്‍. പുതിയ നിയമങ്ങള്‍ ഈ മാര്‍ക്കറ്റുകളെ തുടച്ചുനീക്കുമെന്നും ഇത് കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു കാര്‍ഷികസമരം നയിക്കുന്ന സംഘടനകളുടെ ഒരു പ്രധാന ആരോപണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഒരു ശരാശരി വിലയിട്ട് സ്വീകരിക്കുകയാണ് ഇത്തരം മാര്‍ക്കറ്റുകളുടെ രീതി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു താങ്ങുവില. എന്നാല്‍ പലപ്പോഴും മാര്‍ക്കറ്റ് വില 10 ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാര്‍ക്കറ്റുകള്‍ ഇടുന്ന താങ്ങുവില ഒരു രൂപയും മറ്റുമായിരിക്കും. പുതിയ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദുരവസ്ഥയാണ് ഉത്തര്‍പ്രദേശിലെ കോളിഫ്‌ളവര്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. എട്ടു രൂപ പ്രതീക്ഷിച്ചിടത്ത് എപിഎംസി മാര്‍ക്കറ്റുകള്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണ വിലയായിട്ടത് കേവലം ഒരു രൂപ മാത്രമാണ്. എന്നാല്‍ ഒരു രൂപയ്ക്ക് കോളിഫ്‌ളവര്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നു…
Read More