മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…
Read MoreTag: apology
വസ്ത്രം മാറുമ്പോള്‍ സംവിധായകന് മുറിയിലേക്കു വന്നു ! ദുരനുഭവം വെളിപ്പെടുത്തി നായിക; മാപ്പു പറഞ്ഞ് റിയാസ് ഖാന്…
വില്ലന്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് റിയാസ് ഖാന്. ഇപ്പോള്‍ മിനി സ്ക്രീനിലും താരം സജീവമാണ്. നന്ദിനി എന്ന സീരിയലില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് റിയാസ് ശ്രദ്ധ നേടിയത്. എന്നാല്‍ ആ സീരിയലില്‍ നിന്നും ഒരു ട്രാന്‍സ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ട്രാന്‍സ് താരമായ കത്രീന സീരിയലില്‍ നിന്ന് പിന്മാറുകയും ചെയ്തു. സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞത്. ഇതോടെ സംഭവത്തില്‍ റിയാസ് ഖാന് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിഡ്സ് തമിഴിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു ഈ തുറന്നു പറച്ചില്… നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന് മൈക്കിലൂടെ തന്റെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍…
Read Moreക്ഷമിക്കണം ചെയ്തത് തെറ്റാണെന്നു ബോധ്യമായി ! ജൈസണ് നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ആഷിക്കും റിമയും
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പയെ അതിജീവിക്കാന്‍ നാട്ടുകാരോടൊപ്പം ഡോക്ടര്‍മാരും ആരോഗ്യവകുപ്പും കൈകോര്‍ത്തതോടെ നാം വിജയം കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വൈറസ് . ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വളരെ റിയലിസ്റ്റിക്ക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാലിപ്പോള്‍, ചിത്രത്തില്‍ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ ഭൂപടം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന് ആഷിക്ക് അബുവും നിര്‍മ്മാതാവ് റിമ കല്ലിങ്കലും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞത്. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസണ് നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ജില്ലയുടെ ഭൂപടം സിനിമയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ കടപ്പാടാണ് ഇവര്‍ ചിത്രത്തില്‍ വെക്കാതിരുന്നത്. തുടര്‍ന്ന് മാപ്പു പറഞ്ഞു രംഗത്തെത്തുകയായിരുന്നു .…
Read Moreഹേമന്ദ് കര്‍ക്കറെ രക്തസാക്ഷിയായ ധീരന് ! വിവാദ പ്രസ്താവനകള്‍ക്ക് മാപ്പു പറഞ്ഞ് ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍…
വിവാദ പ്രസ്താവനയില്‍ സ്വന്തം പാര്‍ട്ടി പോലും കൈവിട്ടതോടെ മാപ്പു പറഞ്ഞ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍. 2008ലെ മൂംബൈ ഭീകരാക്രണത്തില്‍ ഹേമന്ദ് കാര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്നായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. എന്നാല്‍ പാര്‍ട്ടി ഇതിനെ ശക്തമായി എതിര്‍ത്തതോടെ ഹേമന്ദ് കര്‍ക്കറെ ശരിക്കും രക്തസാക്ഷിയാണെന്നും ധീരനാണെന്നും തിരുത്തിപ്പറഞ്ഞ പ്രജ്ഞ വെള്ളിയാഴ്ച വൈകിട്ട് ക്ഷമ ചോദിക്കുകയും ചെയ്തു. ”തന്റെ വാക്കുകള്‍ ശത്രുക്കളെ ആഹ്ളാദിപ്പിക്കുന്നുവെങ്കില് എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മളുടെ വാക്കുകള്‍ ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ പാടില്ല. വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്. അതിലേക്ക് തിരിച്ചുപോകാനാകില്ല. എന്നിരുന്നാലും ഹേമന്ദ് കര്‍ക്കറെ തീവ്രവാദികളാലാണ് കൊല്ലപ്പെട്ടതെങ്കില്‍ അദ്ദേഹം രക്തസാക്ഷിയാണ്.” പ്രജ്ഞാ സിംഗ് എഎന്‍ഐ യോട് പറഞ്ഞു. മലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഹേമന്ദ് കര്‍ക്കറെ കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളായിരുന്നു പ്രജ്ഞാ സിംഗ്. തന്റെ ശാപം മൂലമാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ്…
Read Moreനിങ്ങള്‍ ഒരു സാധാരണ സ്ത്രീയല്ലെന്ന് ഞാന്‍ മനസിലാക്കുന്നു; നിങ്ങളുടെ ജീവിതത്തെക്കുറിച്ച് മുന്‍വിധിയോടെയാണ് ഞാന്‍ സംസാരിച്ചത്; സണ്ണി ലിയോണിനോട് പരസ്യമായി മാപ്പു പറഞ്ഞ് രാഖി സാവന്ത്…
വിവാദങ്ങള്‍ രാഖി സാവന്തിന്റെ കൂടെപ്പിറപ്പാണ്. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്ന രാഖി ഇത്തവണ ആ പതിവ് തെറ്റിച്ചു. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. ചാറ്റ് ഷോയില്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു ആ അപ്രതീക്ഷ മാപ്പപേക്ഷ. ഒരു സമയത്ത് സണ്ണി ലിയോണിനെതിരേ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഖി മാപ്പപേക്ഷ നല്‍കിയത്. സണ്ണി സിനിമാരംഗത്തു നിന്നു മാത്രമല്ല ഇന്ത്യതന്നെ വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍വിധിയോടെയാണ് താന്‍ അന്ന് അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും രാഖി സാവന്ത് തുറന്നു സമ്മതിച്ചു. എന്തായാലും വൈകിവന്ന…
Read More