അപ്പച്ചന്റെ കൈപുണ്യം അപാരമെന്ന് സഹതടവുകാര്‍ ! മര്യാദക്കാരനായപ്പോള്‍ എസ്‌ഐ വീട്ടിലെ പാചകക്കാരനാക്കി ! എന്നാല്‍ പണി കൊടുത്ത എസ്‌ഐയ്ക്കും’ പണി’ കൊടുത്തു; അപ്പച്ചന്‍ എന്ന വൃദ്ധനായ കള്ളന്റെ വെറൈറ്റി ജീവിതം ഇങ്ങനെ…

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ച കേസില്‍ രാജാക്കാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാജകുമാരി നടുമറ്റം സ്വദേശി ജോസഫ് (അപ്പച്ചന്‍-72) ഏറെ കൗതുകമുള്ള മോഷണകഥകളിലെ നായകന്‍. അഞ്ചു പതിറ്റാണ്ടായി മോഷണം തൊഴിലാക്കിയ അപ്പച്ചന്‍ ജില്ലയില്‍ മാത്രം 35 മോഷണ കേസുകളില്‍ പ്രതിയാണ്. ഭാര്യയും മക്കളുമില്ലാത്ത അപ്പച്ചന്‍ മോഷ്ടിക്കുന്ന പണമത്രയും മുന്തിയ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ചും മദ്യപിച്ചും തീര്‍ക്കും. സദാ സമയവും ജയിലില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന അപ്പച്ചന്‍ അടുത്ത കാലത്താണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ നടുമറ്റത്തെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രാജാക്കാട് എസ്‌ഐ പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപ്പച്ചനാണിതിനു പിന്നിലെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. നടുമറ്റത്തെ കുടുംബവീടിനു സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൂപ്പാറയില്‍ വീടു കുത്തിത്തുറന്ന് നാലു പവനോളം…

Read More