ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക് 1985 ല്‍ കമ്പനി വിട്ടെങ്കിലും ഇന്നും കമ്പനിയുടെ ജോലിക്കാരന്. ഗൈസ് കവാസാകിയുടെ ശ്രദ്ധേയമായ പോഡ്കാസ്റ്റിലാണ് വോസ്നിയാക്ക് സ്റ്റീവ് ജോബ്സ്, ആപ്പിള്‍, അദ്ദേഹത്തിന്റെ ശമ്പളം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ് തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ (ഏകദേശം 3,600 രൂപ) ആപ്പിള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞത്. കമ്പനി ആരംഭിച്ചതിനുശേഷം ഇതുവരെ തുടര്‍ച്ചയായ ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. താന്‍ ഇപ്പോഴും ആപ്പിളിന്റെ ജോലിക്കാരനാണെന്നും തങ്ങള്‍ കമ്പനി ആരംഭിച്ചതിനുശേഷം എല്ലാ ആഴ്ചയും ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തി താനാണ്. ഒരു ചെറിയ ശമ്പളം ലഭിക്കുന്നുണ്ടെന്നും നികുതിക്ക് ശേഷം തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും വോസ് പങ്കുവെച്ചു. ഇത് പ്രതിവര്‍ഷം 2,600 ഡോളര്‍ (ഏകദേശം 1,85,000 രൂപ) ആണ്. അത് വളരെ ചെറുതായി തോന്നാമെങ്കിലും പണ മൂല്യത്തേക്കാള്‍ പ്രധാനപ്പെട്ടത് ശമ്പളത്തിന്റെ…
Read MoreTag: apple
ഇത് ഐഫോണ്‍ തന്നെയോ ? ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയില്‍ ഐഫോണ്‍ ഇറക്കി ആപ്പിള്‍; കൂടെ ഒരു കിടിലന്‍ ഗിഫ്റ്റും…
ആപ്പിളിന്റെ ബജറ്റ് ഫോണായ ഐഫോണ്‍ 9ന്റെ പ്രീബുക്കിംഗ് ആരംഭിച്ചതായി സൂചന. കൊറിയയിലാണ് ഫോണിന്റെ പ്രീബുക്കിംഗ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആപ്പിളിന്റെ വിലകുറഞ്ഞ ഫോണ്‍ ഐഫോണ്‍ എസ്ഇ2 അല്ല ഐഫോണ്‍ 9 തന്നെയാണ് എന്ന് ഉറപ്പായി. മുന്‍പ് ഐഫോണ്‍ 8 സീരിസിന് ശേഷം ആപ്പിള്‍ ഇറക്കിയത് ഐഫോണ്‍ 10 സീരിസാണ്. അതിനാല്‍ തന്നെ 2018ല്‍ ആപ്പിള്‍ ഉപേക്ഷിച്ച ഐഫോണ്‍ 9 സീരിസില്‍ ഇപ്പോള്‍ വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലേക്ക് എത്താന്‍ പോവുകയാണ്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ വില കുറഞ്ഞ ഐഫോണ്‍ എത്തുമെന്ന് മുമ്പുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് പുതിയ വിവരം. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ എസ്ഇ മോഡലായിരുന്നു. എന്നാല്‍ ഐഫോണ്‍ 9ല്‍ എത്തുമ്പോള്‍ അതിനേക്കാള്‍ വില കുറവായിരിക്കും എന്നാണ് സൂചന. അതിനൊപ്പം, എയര്‍പോഡ് കൂടെ ഫ്രീ ആയി നല്‍കും എന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ടെക് ലോകത്തെ അഭ്യൂഹങ്ങള്‍…
Read Moreഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റിയെന്ന് യുവാവ് ! ആപ്പിളിനെതിരേ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 15000 ഡോളര്‍; സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
ഐഫോണ്‍ ഉപയോഗിച്ചതു മൂലം താന്‍ സ്വവര്ഗാനുരാഗിയായെന്ന് ആരോപിച്ച് ആപ്പിളിനെതിരേ നിയമനടപടിയുമായി റഷ്യന്‍ യുവാവ്. ഡി.റസുമിലോവ് എന്നയാളാണ് 15000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. താന്‍ ‘ഗേ’ ആയി മാറാനുള്ള കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു സ്മാര്‍ട്ഫോണ്‍ ആപ്പ് വഴി ബിറ്റ്കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും ? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ ഇങ്ങനെയാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. രണ്ട് മാസത്തിന് ശേഷം താനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള്‍ തനിക്കതില്‍ നിന്നും പുറത്തുകടക്കാനാവില്ലെന്നും ഇതെങ്ങനെ തന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ലയെന്നും ഇയാള്‍ പറയുന്നു. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. തന്നെ സ്വവര്‍ഗാനുരാഗത്തിലേക്ക് തള്ളിയിട്ടത് ഐഫോണ്‍ ആണ്. ഇത്…
Read Moreചുവന്നു തുടുത്ത ആപ്പിളുകള്‍ നിറഞ്ഞ മരങ്ങള്‍ എങ്ങും കാണാനേയില്ല; പകരമുള്ളത് മഞ്ഞുമൂടിയ മരങ്ങള്‍; കനത്ത മഞ്ഞുവീഴ്ചയില്‍ എല്ലാം തകര്‍ന്ന് കാഷ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍; വീഡിയോ കാണാം…
ശ്രീനഗര്‍: ഇപ്പോള്‍ കാഷ്മീരിലെ ആപ്പിള്‍ പാടങ്ങള്‍ കണ്ടാല്‍ എന്നെങ്കിലും അവിടെ ആപ്പിള്‍ കൃഷി ചെയ്തിരുന്നുവോ എന്നു തോന്നിപ്പോകും. കനത്ത മഞ്ഞുവീഴ്ച്ച കാഷ്മീരിനെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ് മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ഞായറാഴ്ചയാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ജനങ്ങള്‍…
Read More