വീടിന്റെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പാത്രം കൊട്ടുകയും കൈയ്യടിക്കുകയും ചെയ്ത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ ഉത്തരേന്ത്യയില്‍ ചില മേഖലയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കിയത്. പലരും ബാന്‍ഡ്മേളവും പടക്കം പൊട്ടീരുമായി തെരുവിലിറങ്ങി ആഘോഷിക്കുകയാണുണ്ടായത്. ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടനും. ആരോഗ്യ പ്രവര്‍ത്തകരേയും കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികളെയും ആദരിക്കുന്നതിനായി കൈകൊട്ടലും പാത്രംകൊട്ടലുമായി ആയിരങ്ങള്‍ ബാല്‍ക്കണിയില്‍ അണിനിരന്നപ്പോള്‍, അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആവേശം മൂത്ത ചില ബ്രിട്ടീഷുകാരുടെ പെരുമാറ്റം. സാമൂഹിക അകലം പാലിക്കാതെ തെരുവിലേക്ക് കൂട്ടമായി ഇറങ്ങിയ ഇക്കൂട്ടര്‍, ബാന്‍ഡ് താളത്തിനൊത്ത് തെരുവില്‍ നൃത്തം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്. ഇന്നലെ ഏക മനസ്സോടെയാണ് ഇംഗ്ലീഷ് ജനത തങ്ങളുടെ രക്ഷകരോടുള്ള ആദരവ് രേഖപ്പെടുത്താന്‍ തയ്യാറായത്. വീടിന്റെ ബാല്‍ക്കണികളിലും, ആശുപത്രികള്‍ക്ക് മുന്നിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ നൂറുകണക്കിന് ആള്‍ക്കാരാണ്…
Read More