ബാഗ്ലൂര്: നടന് മോഹന്‍ലാലിന് ബംഗളുരു അപ്പോളോ ആശുപത്രിയില്‍. പതിവ് ഹൃദയ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ‘ട്രെഡ്മില് ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയില്‍ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒടിയന് ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ മോഹന്‍ലാലിലെ നെഞ്ചിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അതേസമയം മോഹന്‍ലാലിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. ഇന്നലെ രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ട്രെഡ്മില് ടെസ്റ്റിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണണമെന്നില്ല. എന്നാല്‍ ട്രെഡ്മില് ടെസ്റ്റില്‍ ഭൂരിഭാഗം ബ്ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മില് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടര്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. ഉയര്‍ന്ന…
Read More