ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനയ്ക്ക് ‘ആപ്പ്’ ആകും ! ടെക് ലോകത്ത് അമേരിക്കയെ മറികടന്ന് ഒന്നാമനാകാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക്് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി ചൈനയ്ക്ക് കനത്ത ആഘാതമാവുമെന്ന് വിലയിരുത്തല്‍. ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന. 59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ജനങ്ങളുടെ വ്യക്തി സുരക്ഷ മുന്‍നിര്‍ത്തി യൂറോപ്പു മുതല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ ചൈനീസ് ആപ്പ് നിരോധിക്കാനുള്ള സാധ്യതയുണ്ട്. ടെക് ലോകത്ത് അമേരിക്കയ്ക്ക് വെല്ലുവിളിയായി ചൈന വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ചൈനക്കാര്‍ക്ക് പ്രഹരമാകുന്നത്. ലോകത്താകമാനം 100 കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ…

Read More