വിഡ്ഢിദിനത്തില്‍ കൂടുതല്‍ തമാശയ്ക്ക് മുതിര്‍ന്നാല്‍ കളി കാര്യമാവുമെന്ന മുന്നറിയിപ്പുമായി പോലീസ്; പോലീസ് പറയുന്നതിങ്ങനെ…

ആലപ്പുഴ : വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിന് വേലത്തരങ്ങള്‍ കാട്ടുന്നതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ലോകമെമ്പാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നതും ഈ ദിനത്തില്‍ പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്. അത്തരത്തിലുള്ള കളികള്‍ കാര്യമാകുമെന്ന തരത്തിലുള്ളനിര്‍ദേശങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. വിഡ്ഢിദിനത്തിന്റെ അതിരുകടന്ന ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പട്രോളിങ് സംഘം പുലര്‍ച്ച വരെ പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ നിന്ന് ഇടറോഡുകളിലും ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ ഇതിനായി ചുമതലപ്പെടുത്തും. ബൈക്ക് പട്രോളിങ് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും. ഇടറോഡുകളുടെ അരികിലുള്ള വീടുകളിലാണ് അധികമായും സാമൂഹികവിരുദ്ധര്‍ അക്രമങ്ങള്‍ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. കഴിവതും രാത്രിയില്‍ പുറത്തെ ലൈറ്റുകള്‍ ഓഫ് ആക്കാതെയും ഗേറ്റുകള്‍ താഴിട്ടു തന്നെ പൂട്ടിയും സുരക്ഷ ഉറപ്പുവരുത്തുക. ഇരുചക്രവാഹനങ്ങള്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്തും കാറുകളും ഓട്ടോറിക്ഷയും പോലുള്ള…

Read More