കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ(എക്യുഐഎസ്) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, മ്യാന്മര് മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.”സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ)…
Read More