തെക്ക് കിഴക്കന്‍ അറബികടലില്‍ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍ ഇതു കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read MoreTag: Arabian sea
അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി തുടരും ! ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം…
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം തെന്മലയില് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാററിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം , ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്. മഴ ശക്തിപ്പെടാന്‍…
Read Moreഅറബിക്കടലില്‍ പുതിയ ജലജീവികളെ കണ്ടെത്തി മലയാളി ഗവേഷകര്‍
ചിറ്റാരിക്കാല്‍: അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് മത്സ്യ പരാദങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന രണ്ടു പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാസര്‍ഗോഡ് തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ്, ഡോ. എ.കെ. ഹെല്‍ന, വകുപ്പ് മേധാവി പ്രഫ. എ. ബിജു കുമാര്‍ എന്നിവര്‍ നടത്തിയ ഗവേഷണത്തിലാണ് മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു പരാദ ജീവികളെ കണ്ടെത്തിയത്. ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ജീവികള്‍ക്ക് അക്കാന്തോകോണ്ഡ്രിയ കൃഷ്ണയ്, കോണ്ട്രക്കാന്തസ് കബാട്ടായ് എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ക്രസ്റ്റേഷ്യന്‍ ജീവികളുടെ വര്‍ഗീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മുന്‍ മേധാവി ഡോ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണാർഥമാണ് ആദ്യത്തെ ജീവിവര്‍ഗത്തിന് പേരു നല്‍കിയത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവുമധികം ജീവികളെ പുതുതായി കണ്ടെത്തിയതും ഇതില്‍ എണ്ണൂറോളം ജീവികളുടെ വിവരങ്ങള്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ…
Read Moreപവന് വരുന്നു ! അറബിക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു; അറബിക്കടലില്‍ ഒന്നിനു പിന്നാലെ ഒന്നായി ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതിനു കാരണം…
ന്യൂനമര്‍ദ്ദങ്ങള്‍ക്കും ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും അവസാനമില്ലേ ? അധികം വൈകാതെ തന്നെ അറബിക്കടലില്‍ പവന് എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്ക നിര്‍ദേശിച്ച പേരാണിത്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വര്‍ധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള അതിതീവ്ര ന്യൂനമര്‍ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് പവന് ചുഴലിക്കാറ്റായി മാറി സൊമാലിയന്‍ തീരത്തേക്കു പോവുക. അതേസമയം മറ്റൊരു ന്യൂനമര്‍ദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ടു നീങ്ങാനാണ് സാധ്യത. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. എന്നാല്‍ ഇരട്ട ന്യൂനമര്‍ദങ്ങളുടെ ഫലമായി ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം പിറവിയെടുക്കും. തുലാമഴക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട് തമിഴ്നാട്…
Read More