ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി ! നഷ്ടമായത് ഒരുപാട് സിനിമകളെന്ന് അഭിഷേക് ബച്ചന്‍…

മകള്‍ ആരാധ്യ ജീവിതത്തിലേക്ക് കടന്നുവന്നതില്‍ പിന്നെ തന്റെ അഭിനയ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക് തുറന്നു പറയുന്നത്. ഈ തീരുമാനം മൂലം തനിക്ക് പല സിനിമകളും നഷ്ടമായെന്ന് അഭിഷേക് വ്യക്തമാക്കി. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാറുണ്ടെന്നും അഭിഷേക് പറയുന്നു. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 2007ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. എന്തായാലും അഭിഷേകിന്റെ…

Read More