ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം നാ​ളെ ! മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

കോ​ഴ​ഞ്ചേ​രി : പ്ര​സി​ദ്ധ​മാ​യ ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം നാ​ളെ. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​കു​ക. ജ​ല​ഘോ​ഷ​യാ​ത്ര മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്് കെ. ​എ​സ്. രാ​ജ​ന്‍ മൂ​ല​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടു​കൂ​ടി ജ​ലോ​ത്സ​വ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ജ​ല​ഘോ​ഷ​യാ​ത്ര​യി​ല്‍ 51 പ​ള്ളി​യോ​ട​ങ്ങ​ളും മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ 48 പ​ള്ളി​യോ​ട​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​യോ​ട​സേ​വാ​സം​ഘം ന​ല്കു​ന്ന രാ​മ​പു​ര​ത്ത് വാ​ര്യ​ര്‍ പു​ര​സ്‌​കാ​രം ‘മാ​ളി​ക​പ്പു​റം’ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​യ്ക്ക് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ വ​ച്ച് സ​മ്മാ​നി​ക്കും. ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​യോ​ട​സേ​വാ​സം​ഘം പു​റ​ത്തി​റ​ക്കു​ന്ന ‘പാ​ഞ്ച​ജ​ന്യം’ സു​വ​നീ​ര്‍ പ്ര​കാ​ശ​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ്വ​ഹി​ക്കും. മു​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം…

Read More