ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റം ഇന്നലെ സാക്ഷ്യം വഹിച്ചത് അത്യപൂര്‍വമായ ഒറു ചോറൂണിന്. സാധാരണ കൊച്ചു കുട്ടികള്‍ക്കാണ് ചോറൂണ് നടത്തുന്നതെങ്കില്‍ ഇവിടെ ഒരു 83കാരന്റെ ചോറൂണാണ് നടന്നത്. ചേര്‍ത്തല വാരനാട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്കാണ് അപൂര്‍വ സൗഭാഗ്യം ലഭിച്ചത്. കൊച്ചുമക്കളുടെയും പേര മക്കളുടെയും സാന്നിധ്യത്തില്‍ പിതാവിന് മക്കളാണ് ചോറൂണ് നടത്തിയത്. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കെല്ലാം അപൂര്‍വ കാഴ്ചയായി സംഭവം. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ആറാം മാസം നടത്തേണ്ട ചടങ്ങ് ഒരു 83 കാരന് വേണ്ടി പാര്‍ഥസാരഥിയുടെ നടയില്‍ നടക്കുമ്പോള്‍ അതൊരു ചരിത്ര സംഭവം തന്നെയായി. രവീന്ദ്രന്‍ ജനിക്കുന്നതിന് മുന്‍പ് പിതാവ് നേര്‍ന്ന വഴിപാടാണ് ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടത്. തനിക്കൊരു മകന്‍ ജനിച്ചാല്‍ അന്നദാനപ്രഭുവായ ആറന്മുള പാര്‍ഥസാരഥിക്ക് മുന്നില്‍ അവന്റെ ചോറൂണ് നടത്താം എന്നായിരുന്നു പിതാവിന്റെ നേര്‍ച്ച. അത് നടപ്പിലാക്കാന്‍ പിതാവിന് കഴിഞ്ഞില്ല. തന്റെ പിതാവിന്റെ വഴിപാട് നടപ്പിലാക്കമെന്ന് വാര്‍ധക്യ കാലത്താണ് രവീന്ദ്രന്‍…
Read More