മാള: പ്രളയകാലത്ത് ചാടിപ്പോയ ഭീമന് അരാപൈമ മത്സ്യം കൃഷ്ണന്‍കോട്ട കായലില്‍ തെക്കേ കടവില്‍ വലയിലായി. 40 കിലോ തൂക്കവും അഞ്ചര അടി നീളവുമുള്ള അരാപൈമ മത്സ്യമാണ് കല്ലിങ്കല്‍ ജെയ്സന്റെ ചീനവലയില്‍ കുടുങ്ങിയത്. പ്രളയകാലത്ത് ചാലക്കുടിയിലെ ഒരു ഫാമില്‍നിന്ന് രണ്ട് അരാപൈമ മല്‍സ്യങ്ങള്‍ ചാടിപ്പോയിരുന്നു. അതിലെ ഒരെണ്ണമെന്നു കരുതുന്നതിനെ നേരത്തേ പിടികൂടിയിരുന്നു. ഈ മത്സ്യം ശുദ്ധജലത്തില്‍ മാത്രമാണ് ജീവിക്കുകയെന്ന് പറയപ്പെടുന്നു. പത്തടി വരെ നീളത്തില്‍ നീണ്ടുനിവര്‍ന്നു വിലസുന്ന ഇവ ചെളിവെള്ളത്തില്‍ ദീര്‍ഘനാളത്തേക്ക് ജീവിക്കാന്‍ സാധ്യത കുറവാണ്. ആറ് മാസം ശുദ്ധജലവും ആറ് മാസം ഉപ്പുവെള്ളവും നില്‍ക്കുന്നതാണ് കൃഷ്ണന്‍കോട്ട കായല്‍ പ്രദേശം. ആമസോണ്‍ നദിയില്‍ ധാരാളം കാണപ്പെടുന്ന അരാപൈമ ജിജാസ് പിരാരുക്കു എന്ന പേരിലും അറിയപ്പെടുന്നു.
Read MoreTag: arapaima gigas
ഭക്ഷണം ദിവസേന രണ്ടു കിലോ മത്തി ! ഭാരം 100കിലോ; ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന അരാപൈമ ജിജാസ് മത്സ്യം കേരളത്തില്‍ വളര്‍ന്ന കഥയിങ്ങനെ…
കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണ്‍ ഒരു അത്ഭുതമാണ്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത പല ജീവിവര്‍ഗങ്ങളുടെ ആവാസസ്ഥലം കൂടിയാണ് ആമസോണ്‍. വിശാലമായ ആമസോണില്‍ കാണപ്പെടുന്ന മത്സ്യമായ അരാപൈമ ജിജാസ് കേരളത്തിലെ ഒരു കുളത്തില്‍ വളര്‍ന്നാല്‍ എന്താകും സ്ഥിതി. പോത്താനിക്കാട്ട് ജോര്‍ജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുള്ള ഈ മത്സ്യത്തെ വളര്‍ത്തിയത്. ഏഴുവര്‍ഷം മുമ്പ് തൃശ്ശൂര്‍ സ്വദേശിയില്‍ നിന്നാണ് ആന്റണി ഈ മത്സ്യത്തെ വാങ്ങുന്നത്. മത്തിയാണ് ഇവന്റെ ഇഷ്ടഭക്ഷണം. ദിവസേന രണ്ടു കിലോ മത്തി വേണം ഒന്നു വിശപ്പടക്കാന്‍. വളരെയധികം ഇണക്കുമുള്ളതാണ് ഈ മീന്‍. തല ഭാഗം ഇരുണ്ട നിറവും ഉടല് ചുവപ്പ് കലര്‍ന്നതുമായ മനോഹരമായ മത്സ്യമാണ് ഇത്. മത്സ്യം വളര്‍ന്നതോടെ കുളത്തിനു വലിപ്പം പോരാഞ്ഞതിനാല്‍ ജോര്‍ജ് ആന്റണി ഇതിനെ മറ്റൊരാള്‍ക്കു വിറ്റിരുന്നു. എന്നാല്‍ ഫൈബറില്‍ തീര്‍ത്ത പ്രത്യേക ടാങ്കില്‍ മിനിലോറിയില്‍…
Read More